സ്വര്‍ണത്തിന് തീവില.! ഇനിയും കൂടുമോ?; അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. ചിങ്ങം ആരംഭത്തിൽ കുറവായിരുന്നു വില, അതുകൊണ്ട് ആഭരണവിപണിയിൽ വലിയ പ്രതീക്ഷകൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ നീണ്ടുനിന്നില്ല. ഓഗസ്റ്റ് 23 മുതൽ നിരന്തരമായ വർധനവാണ് രേഖപ്പെടുത്തിയത്. മാസത്തിന്റെ തുടക്കത്തിൽ 73,200 രൂപയായിരുന്ന ഒരു പവന്റെ വില ഇന്ന് 76,960 രൂപയിലേക്ക് ഉയർന്നു. ഏഴുദിവസത്തിനിടെ മാത്രം 1,700 രൂപയുടെ വർധനവ് സാധാരണക്കാരുടെ ബജറ്റിനെ കടുത്ത സമ്മർദ്ദത്തിലാക്കി.വിവാഹ സീസൺ മുന്നിൽ കാത്തിരിക്കെ വിലയുടെ ഉയർച്ചയാണ് കുടുംബങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. നിലവിൽ ഒരു ഗ്രാമിന് 9,620 രൂപയാണ്, പണിക്കൂലിയും ഹോൾമാർക്ക് ചാർജും ജിഎസ്ടിയും ചേർത്ത് വാങ്ങുമ്പോൾ 80,000 രൂപയ്ക്കും മുകളിലേക്കാണ് ഒരു പവൻ എത്തുന്നത്. ഇതോടെ ചെറിയ അളവിൽ പോലും സ്വർണം സ്വന്തമാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊതുജനം.സ്വർണവിലയിലെ ഈ ഉയർച്ചയ്ക്ക് ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് പ്രധാന കാരണം. യുഎസ് പ്രസിഡന്റിന്റെ പുതിയ തീരുവ വർധനയും ഓഹരി വിപണിയിലെ ഇടിവും നേരിട്ട് സ്വർണവിപണിയെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള വില ചാഞ്ചാട്ടങ്ങൾ തുടരുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version