മാനന്തവാടിക്ക് സമീപം കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്ക്. ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് (വയസ്സ് 70) ആക്രമണത്തിൽ പരിക്കേറ്റത്.
ജനവാസ മേഖലയിൽ എത്തിയ ആനയെ നാട്ടുകാർ ചേർന്ന് കാട്ടിലേക്ക് ഓടിക്കുന്നതിനിടെ, ചിന്നനെ ലക്ഷ്യമിട്ട് ആന ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ചിന്നന്റെ ആറു വരിയെല്ലുകൾക്കും തോളിനും പൊട്ടലേറ്റിട്ടുണ്ട്.
ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി, തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.