കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മരണങ്ങള്‍ തുടരുകയാണ്. വയനാട് മാനന്തവാടി കുഴിനിലം സ്വദേശിയായ 45 കാരനായ രതീഷ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രണ്ട് ആഴ്ചയായി ഐസിയുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
കരള്‍ രോഗവും പ്രമേഹവും അനുഭവിച്ചുവരികയായിരുന്നു.അതേസമയം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ വിവരമനുസരിച്ച്, ചികിത്സയില്‍ കഴിയുന്ന മറ്റൊരാളുടെ നിലയും ഗുരുതരമാണ്. ഇന്നലെ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇങ്ങനെ ഇപ്പോള്‍ 10 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.