ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം; കഴിഞ്ഞകൊല്ലത്തേക്കാള്‍ 50 കോടി അധികം

ഓണാഘോഷവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ റെക്കോഡ് മദ്യവിൽപ്പന നടത്തി. സീസണിലെ 10 ദിവസങ്ങളിൽ മാത്രമായി 826 കോടിയുടെ മദ്യമാണ് ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയും വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ 776 കോടി രൂപയോട് താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 50 കോടി അധികം വരുമാനമാണ് ലഭിച്ചത്.

ഉത്രാടദിനം മാത്രം 137 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ഓണത്തിൽ ഇതേ ദിവസം 126 കോടിയായിരുന്നു വിൽപ്പന. ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വിറ്റഴിക്കപ്പെട്ട ആറ് ഔട്ട്ലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന — 1.46 കോടി. ആശ്രാമം (കാവനാട്) ഔട്ട്ലെറ്റിൽ 1.24 കോടിയും, മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ 1.11 കോടിയും, തൃശ്ശൂർ ചാലക്കുടിയിൽ 1.07 കോടിയും, ഇരിങ്ങാലക്കുടയിൽ 1.03 കോടിയും, കൊല്ലം കുണ്ടറയിൽ 1 കോടിയും രൂപയുടെ വിൽപ്പന നടന്നു.

തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ അടഞ്ഞുകിടന്നതിനാൽ ആ ദിവസം വിൽപ്പന ഉണ്ടായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version