ബത്തേരി: രാത്രിയിൽ യുവതിയെ ലക്ഷ്യമിട്ട് സ്വർണ്ണമാല കവർന്ന കേസിൽ പ്രതി പൊലീസിന്റെ പിടിയിലായി. മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയ കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിലെ ബിനു (29) യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കഴിഞ്ഞ മാസം 29-ന് രാത്രി സുഹൃത്തുക്കളോടൊപ്പം ഗേൾസ് ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിലായിരുന്നു മടക്കിമല സ്വദേശിനിയുടെ കഴുത്തിൽ നിന്നും അരപ്പവൻ സ്വർണ്ണമാല ബിനു കീറിപ്പറിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചേക്കും
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത ലഭിക്കാനാണ് സാധ്യത. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും (DR)യും വീണ്ടും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഒക്ടോബർ ആദ്യവാരത്തിൽ 3 ശതമാനം വർദ്ധനവ് പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.ഈ പരിഷ്കരണത്തോടെ, ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയരും. പുതുക്കിയ നിരക്ക് 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണു പ്രതീക്ഷ. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിച്ച തുക ക്രെഡിറ്റ് ചെയ്യാൻ സാധ്യതയുണ്ട്.കേന്ദ്രം പതിവുപോലെ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത പരിഷ്കരിച്ചുവരുന്നു – ജനുവരി മുതൽ ജൂൺ വരെയുള്ളത് ഹോളിക്ക് മുമ്പും ജൂലൈ മുതൽ ഡിസംബർ വരെയുള്ളത് ദീപാവലിക്ക് മുമ്പുമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16-നാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്. ഈ വർഷം ദീപാവലി ഒക്ടോബർ 20-21 തീയതികളിലായതിനാൽ, അന്ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യത കൂടുതലാണ്.ഡിഎ കണക്കാക്കുന്നത് വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ശരാശരി CPI-IW 143.6 ആയിരുന്നു.ഉദാഹരണത്തിന്, 18,000 രൂപയുടെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരന്റെ ഡിഎ 9,900 രൂപയിൽ നിന്ന് 10,440 രൂപയായി ഉയരും. ഇതോടെ പ്രതിമാസം 540 രൂപയുടെ വർദ്ധനവ് ലഭിക്കും. അതുപോലെ, 20,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നവർക്ക് പ്രതിമാസം 600 രൂപയുടെ വർദ്ധനവ് ഉണ്ടാകും.2025 ഡിസംബർ 31-ന് 7-ാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിൽ ലഭ്യമാകുന്ന ഈ പരിഷ്കരണം നിലവിലെ കമ്മീഷൻ പ്രകാരമുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും
ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം; കഴിഞ്ഞകൊല്ലത്തേക്കാള്‍ 50 കോടി അധികം
ഓണാഘോഷവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ റെക്കോഡ് മദ്യവിൽപ്പന നടത്തി. സീസണിലെ 10 ദിവസങ്ങളിൽ മാത്രമായി 826 കോടിയുടെ മദ്യമാണ് ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയും വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ 776 കോടി രൂപയോട് താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 50 കോടി അധികം വരുമാനമാണ് ലഭിച്ചത്.ഉത്രാടദിനം മാത്രം 137 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ഓണത്തിൽ ഇതേ ദിവസം 126 കോടിയായിരുന്നു വിൽപ്പന. ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വിറ്റഴിക്കപ്പെട്ട ആറ് ഔട്ട്ലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന — 1.46 കോടി. ആശ്രാമം (കാവനാട്) ഔട്ട്ലെറ്റിൽ 1.24 കോടിയും, മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ 1.11 കോടിയും, തൃശ്ശൂർ ചാലക്കുടിയിൽ 1.07 കോടിയും, ഇരിങ്ങാലക്കുടയിൽ 1.03 കോടിയും, കൊല്ലം കുണ്ടറയിൽ 1 കോടിയും രൂപയുടെ വിൽപ്പന നടന്നു.തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ അടഞ്ഞുകിടന്നതിനാൽ ആ ദിവസം വിൽപ്പന ഉണ്ടായിരുന്നില്ല.