ചന്ദ്രൻ ചുവന്ന നിറത്തിലേക്ക് മാറിത്തുടങ്ങിയപ്പോൾ ഇന്നത്തെ അപൂർവമായ ചന്ദ്രഗ്രഹണം ആകാശം അലങ്കരിക്കുന്നു. ഭൂമിയുടെ നിഴൽ പതിക്കുന്ന ആദ്യഘട്ടമായ ഉപഛായ (penumbra) 8:58-നാണ് ആരംഭിച്ചത്.
കുറച്ച് സമയത്തിനകം കട്ടി കൂടിയ പ്രഛ്യായ (umbra) ചന്ദ്രനെ മൂടിത്തുടങ്ങും, ഇതോടെ ഗ്രഹണത്തിന്റെ യഥാർത്ഥ ദൃശ്യാവിഷ്ക്കാരം ആരംഭിക്കും. രാത്രി 11 മണിയോടെ പൂർണ ഗ്രഹണ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, 11:41-ഓടെ ചന്ദ്രബിംബം പൂർണമായും മറഞ്ഞ് രക്തചുവപ്പ് നിറം പൂണ്ട ‘ബ്ലഡ് മൂൺ’ ആകാശത്ത് പ്രത്യക്ഷപ്പെടും. പുലർച്ചെ 2:25 വരെ നീളുന്ന ഈ അപൂർവ കാഴ്ച ഇന്ത്യയിൽ നിന്ന് കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഇതിന് സമാനമായ മറ്റൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ കാണണമെങ്കിൽ 2028 ഡിസംബർ 31 വരെ കാത്തിരിക്കേണ്ടിവരും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചേക്കും
ഡിസംബർ 31-ന് 7-ാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിൽ ലഭ്യമാകുന്ന ഈ പരിഷ്‌കരണം നിലവിലെ കമ്മീഷൻ പ്രകാരമുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും
ഓണക്കാലത്ത് ബെവ്കോ വിറ്റത് 826 കോടിയുടെ മദ്യം; കഴിഞ്ഞകൊല്ലത്തേക്കാള്‍ 50 കോടി അധികം
ഓണാഘോഷവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ റെക്കോഡ് മദ്യവിൽപ്പന നടത്തി. സീസണിലെ 10 ദിവസങ്ങളിൽ മാത്രമായി 826 കോടിയുടെ മദ്യമാണ് ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയും വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ 776 കോടി രൂപയോട് താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 50 കോടി അധികം വരുമാനമാണ് ലഭിച്ചത്.ഉത്രാടദിനം മാത്രം 137 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ഓണത്തിൽ ഇതേ ദിവസം 126 കോടിയായിരുന്നു വിൽപ്പന. ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വിറ്റഴിക്കപ്പെട്ട ആറ് ഔട്ട്ലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന — 1.46 കോടി. ആശ്രാമം (കാവനാട്) ഔട്ട്ലെറ്റിൽ 1.24 കോടിയും, മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ 1.11 കോടിയും, തൃശ്ശൂർ ചാലക്കുടിയിൽ 1.07 കോടിയും, ഇരിങ്ങാലക്കുടയിൽ 1.03 കോടിയും, കൊല്ലം കുണ്ടറയിൽ 1 കോടിയും രൂപയുടെ വിൽപ്പന നടന്നു.തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ അടഞ്ഞുകിടന്നതിനാൽ ആ ദിവസം വിൽപ്പന ഉണ്ടായിരുന്നില്ല.