മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ വീണ്ടും സമയം തേടി. തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ രണ്ടാഴ്ച കൂടി സാവകാശം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും വിഷയത്തെ കോടതി പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ ബാധിതരുടെ വായ്പ എഴുതിത്തള്ളിയതായി കോടതി കേന്ദ്രത്തിന് ഓർമ്മിപ്പിച്ചു.അതേസമയം, മുണ്ടക്കൈ ദുരന്തത്തോട് കേരളം ആവർത്തിച്ച് ആവശ്യപ്പെട്ട പാക്കേജിനോട് കേന്ദ്രം അനാസ്ഥ തുടരുന്നതായി ആരോപണം ഉയരുന്നു. ചൂരൽമല ഉരുള്‍പൊട്ടലിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് നടപ്പാക്കാത്തപ്പോൾ, മഴക്കെടുതിയിൽപ്പെട്ട പഞ്ചാബിനും ഹിമാചൽ പ്രദേശിനും യഥാക്രമം 1600 കോടിയും 1500 കോടിയും രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ മാത്രം സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുന്നതെന്തുകൊണ്ടാണെന്ന് ചോദ്യം ശക്തമാകുകയാണ്.

ലക്ഷം ലക്ഷ്യമിട്ട് സ്വര്‍ണവില, ഇന്നും വര്‍ദ്ധനവ്; ഇന്നത്തെ വിപണി വില
ഇന്നും സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലെത്തി. പവന് 160 രൂപ കൂടി 22 കാരറ്റ് സ്വർണത്തിന്റെ വില 81,040 രൂപയായി. ഗ്രാമിന് 10,130 രൂപയാണ് വില. 18 കാരറ്റ് ഗ്രാമിന് 8,315 രൂപയും, 14 കാരറ്റ് ഗ്രാമിന് 6,475 രൂപയുമാണ്. വെള്ളിയിലും ഉയർച്ച തുടരുകയാണ്. 916 ഹോൾമാർക്ക് വെള്ളിയുടെ ഗ്രാമിന് 133 രൂപയാണ് വിപണി വില.ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ചേർത്ത് കണക്കാക്കിയാൽ, ആഭരണങ്ങൾ വാങ്ങാൻ പവന് 90,000 രൂപയ്ക്ക് മുകളിൽ ചിലവാകുമെന്നാണു വ്യാപാരികൾ പറയുന്നത്. നിലവിൽ ഒരു ഗ്രാം ആഭരണ സ്വർണത്തിന് 12,000 രൂപയ്ക്കടുത്ത് നൽകേണ്ട സാഹചര്യമാണുള്ളത്.യുഎസിലെ തൊഴിൽ വിപണിയിലെ ആശങ്കകളും ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വർണവിലയ്ക്ക് കൂടുതൽ ചൂടേകുന്നത്.
വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എൻജിനീയര്‍ നിയമനംജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എന്‍ജിനീയര്‍ ഒഴിവുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ടെക് സിവില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.താല്പര്യമുള്ളവര് സെപ്റ്റംബര്‍ 25ന് മുമ്പായി അപേക്ഷ നല്‍കണം.അപേക്ഷ അയയ്ക്കേണ്ട വിലാസം:മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആര്.ഡി.ഒ ഓഫീസ് പരിസരം, മാനന്തവാടി – 670 645.വിശദവിവരങ്ങള്‍ക്ക്: 04935 244700.