ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ്.പുതിയ സംവിധാനത്തിൽ, ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയിരിക്കുന്നു. അതിൽ കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസാക്കാനാവൂ. മുൻവിധി പ്രകാരം 20ൽ 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നത് മതിയായിരുന്നു.ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം, ഉത്തരത്തിനായി അനുവദിക്കുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചോദ്യത്തിന് നേരത്തെ 15 സെക്കൻഡ് സമയമാണ് ലഭിച്ചിരുന്നത്. ഇനി മുതൽ 30 സെക്കൻഡ് സമയമാണ് അനുവദിക്കുക.ഡ്രൈവിങ് സ്കൂളുകൾ വഴി ചോദ്യങ്ങൾ അടങ്ങിയ പുസ്തകം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും പകരം പരീക്ഷയുടെ സിലബസ് മോട്ടോർ വാഹന വകുപ്പിന്റെ MVD Leads മൊബൈൽ ആപ്പിൽ ലഭ്യമാക്കുകയും ചെയ്യും. ഇതിലൂടെ, അപേക്ഷകർക്ക് നേരിട്ട് ആപ്പിൽ നിന്ന് സിലബസ് പഠിക്കാൻ കഴിയുന്നതാണ്.ഈ പരിഷ്കാരങ്ങളിലൂടെ, ലൈസൻസ് അപേക്ഷകരെ ഡ്രൈവിങ് സ്കൂളുകളുടെ ആശ്രിതരാക്കുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷകർക്ക് തടസ്സങ്ങളില്ലാതെ പരീക്ഷയ്ക്ക് തയ്യാറാകാൻ കഴിയുന്നതോടെ, സംവിധാനത്തിന് കൂടുതൽ സുതാര്യതയും സൗകര്യവും ലഭിക്കും.

തുടര്‍ച്ചയായ വൻ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
പൗരുഷം ഉണർത്താൻ ആദിവാസി വാജി തൈലംമെച്ചപ്പെട്ട സ്റ്റാമിനയും ശക്തിയുംകൂടുതൽ അറിയുകഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു.ആഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ ആദ്യവാരവും വരെ സ്വർണവിലയിൽ വൻ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 25-ന് 74,440 രൂപയായിരുന്ന വില, ആഗസ്റ്റ് 31-ഓടെ 76,960 രൂപയിലേക്കും, സെപ്റ്റംബർ 9-ന് ചരിത്രത്തിലാദ്യമായി 80,000 രൂപ പിന്നിട്ട് 80,880 രൂപയിലേക്കും ഉയർന്നിരുന്നു. ഇന്നലെ 81,600 രൂപയിലെത്തി ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് ചെറിയ തോതിൽ താഴ്ന്നു.
വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ എൻ.പി. സുഹൈബ് (40) ആയിരുന്നു പിടിയിലായത്.ഇയാളുടെ കൈവശം 30 വെടിയുണ്ടകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. കർണാടകയിൽ നിന്ന് കാൽനടയായി എത്തിയ സുഹൈബിനെ സംശയാസ്പദമായി കണ്ട സംഘം ചോദ്യം ചെയ്യുകയും പിന്നാലെ നടത്തിയ പരിശോധനയിൽ വെടിയുണ്ടകൾ പുറത്തുകിട്ടുകയുമായിരുന്നു. പിടിയിലായ ഇയാളെ തുടർനടപടികൾക്കായി തിരുനെല്ലി പോലീസിന് കൈമാറി.