ക്രിമിനല്‍ കേസുകളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പ്രവേശനമില്ല

കേരള സർവകലാശാല കോളേജ് പ്രവേശനത്തിന് കർശന നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും പരീക്ഷാ ക്രമക്കേട് മൂലം ഡീബാർ ചെയ്യപ്പെട്ടവർക്കും ഇനി കോളേജുകളിൽ പ്രവേശനം ലഭിക്കില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സംഘടനാപരമായ ലക്ഷ്യങ്ങൾക്കായി വീണ്ടും ചേക്കേറുന്ന പ്രവണതകൾ കണ്ടതിനാലാണ് സർവകലാശാല നടപടി സ്വീകരിച്ചത്.ഇനി മുതൽ കോളേജുകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികൾ ക്രിമിനൽ കേസുകളുമായി ബന്ധമില്ലെന്നും പരീക്ഷകളിൽ നിന്ന് ഒരിക്കലും ഡീബാർ ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം. സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാൽ പ്രവേശനം ഉടൻ റദ്ദാക്കാൻ പ്രിൻസിപ്പൽക്ക് അധികാരമുണ്ടാകും.പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനാധികാരം കോളേജ് കൗൺസിലിനായിരിക്കും. എന്നാൽ, വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ സർവകലാശാലയെ സമീപിക്കാം. അടുത്തിടെ വാട്‌സ്ആപ്പ് വഴി കോപ്പിയടി നടത്തിയതിനാൽ മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർത്ഥി മറ്റൊരു വിഷയത്തിൽ വീണ്ടും ചേർന്ന കേസിൽ, സർവകലാശാല പ്രവേശനം റദ്ദാക്കിയിരുന്നു.വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് പുതിയ തീരുമാനം. യു.ജി.സി. കോളേജ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി പിൻവലിച്ചതോടെ, പഠനം നിർത്തിയവരിൽ പലരും പുതിയ കോഴ്‌സുകളിൽ വീണ്ടും പ്രവേശനം നേടാൻ ശ്രമിക്കുന്ന സാഹചര്യം കൂടി വിലയിരുത്തിയാണ് സർവകലാശാല കർശന നടപടി സ്വീകരിച്ചത്.

തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിര്‍മിക്കുക ലക്ഷ്യം: എംഎല്‍എ

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടമായ മറിപ്പുഴയില്‍നിന്ന് നാഷണല്‍ ഹൈവേ 66 വരെയായി 30 മീറ്റർ വീതിയുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് ലിന്‍റോ ജോസഫ് എംഎല്‍എ വ്യക്തമാക്കി.തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുരങ്കപാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ, സമാന്തരമായി നാലുവരിപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബേബി കരിമ്ബിൻപുരയിടത്തില്‍, രാജു അമ്ബലത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂര്‍, സെന്‍റ് മേരീസ് യു.പി. സ്കൂള്‍ പ്രധാനാധ്യാപകൻ റോയ്, ബെന്നി ആനക്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.

നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പം എത്തും.ഒരു ദിവസത്തെ സ്വകാര്യ സന്ദർശനമായിരിക്കും എങ്കിലും, ചില നേതാക്കളുമായി കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.ഇതിനിടെ, വയനാട് എംപിയായ പ്രിയങ്ക ഗാന്ധി രണ്ടുദിവസം മുമ്പ് ജില്ലയിൽ എത്തിയിരുന്നു. സാമൂഹിക, മതസാമുദായിക നേതാക്കളുമായി പ്രിയങ്ക ആശയവിനിമയം നടത്തിയിരുന്നു.അതേസമയം, പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും പാർട്ടിക്കുള്ളിലെ സംഘര്‍ഷങ്ങളും വയനാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സന്ദർശനങ്ങൾ. പ്രിയങ്ക ഗാന്ധി ഇതിനകം ജില്ലാ നേതൃത്വത്തോട് വിഷയത്തെക്കുറിച്ച് വിശദാംശങ്ങൾ തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version