കാഫ്‌റ്റ് ഫാം ടൂറിസത്തെ അഖിലേന്ത്യാ തലത്തില്‍ വളര്‍ത്താന്‍ സഹായിക്കും: പ്രിയങ്ക ഗാന്ധി എം.പി

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന ഫാം ടൂറിസം പദ്ധതിയെക്കുറിച്ച്‌ വയനാട് എം.പി പ്രിയങ്ക ഗാന്ധി നേരിട്ട് സന്ദർശിച്ച്‌ പഠിച്ചു. മലനിരകളിലെ വിവിധ ഫാമുകളിലും കര്‍ഷകരുമായുള്ള സംവാദങ്ങളിലും പങ്കെടുത്ത പ്രിയങ്ക ഗാന്ധി, ഇത്തരം പദ്ധതികൾ രാജ്യതലത്തിൽ മാതൃകയാക്കാമെന്ന് അഭിപ്രായപ്പെട്ടു.ദേശീയ കാർഷിക അവാർഡ് ജേതാവ് ഡൊമിനിക് മണ്ണുക്കുശുമ്ബിലിന്റെ ഭവനത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൃഷിവകുപ്പ് കൊടുവള്ളി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ, തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, പദ്ധതി കോ-ഓർഡിനേറ്റർ അജു എമ്മാനുവൽ എന്നിവർ നേതൃത്വം വഹിച്ചു.കർശകരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി രണ്ട് മണിക്കൂറോളം നീണ്ട ആശയവിനിമയത്തിൽ പ്രിയങ്ക ഗാന്ധി പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തി. ക്ലസ്റ്റർ അധിഷ്ഠിത ഫാം ടൂറിസം മാതൃകയെ അവർ പ്രത്യേകിച്ച് അഭിനന്ദിച്ചു. പദ്ധതി വിപുലീകരിക്കുന്നതിന് ഒരു കൺസൾട്ടന്റിനെ നിയമിക്കാനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും സഹായം നൽകുമെന്ന് എം.പി ഉറപ്പുനൽകി.ചടങ്ങിൽ സംസ്ഥാന കാർഷിക അവാർഡ് ജേതാവ് തോമസ് പിജെയെ പ്രിയങ്ക ഗാന്ധി പൊന്നാടയണിയിച്ച് ആദരിച്ചു. പിന്നീട്, കാർമൽ ഫാം സന്ദർശിച്ച് വിവിധ കാർഷിക വിളകളും ഔഷധ സസ്യങ്ങളും കാർഷിക പുതുമകളും അവര്‍ നേരിട്ട് അനുഭവപ്പെടുത്തി.സന്ദർശനത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറും സംഘത്തിൽ പങ്കെടുത്തു

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ട് ആരംഭിച്ചു: യോഗ്യത, അപേക്ഷാ പ്രക്രിയ, ആനുകൂല്യങ്ങള്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

ഇന്ത്യയിൽ ഇ-പാസ്‌പോർട്ട് സേവനം ആരംഭിച്ചതോടെ പാസ്‌പോർട്ടിന്റെ സുരക്ഷയും കാര്യക്ഷമതയും ഒരു പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ സംവിധാനം നിലവിൽ ചില പാസ്‌പോർട്ട് ഓഫീസുകളിൽ മാത്രമാണ് ലഭ്യമാകുന്നത്, എന്നാൽ വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സാധാരണ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി, മുൻ കവറിന് താഴെയായി സ്വർണ്ണനിറത്തിലുള്ള പ്രത്യേക ചിഹ്നമാണ് ഇതിന്റെ പ്രത്യേകത.ഇ-പാസ്‌പോർട്ടിന്റെ പ്രധാന സവിശേഷതകളിൽ മുൻ കവറിനുള്ളിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പ്, വിരലടയാളം, മുഖച്ഛായ, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനം എന്നിവ ഉൾപ്പെടുന്നു. എൻക്രിപ്റ്റ് ചെയ്ത കോണ്‍ടാക്റ്റ്‌ലെസ് ചിപ്പിന്റെ സഹായത്തോടെ വ്യാജ പാസ്‌പോർട്ടുകൾ നിർമ്മിക്കാനുള്ള സാധ്യതയും കുറയുന്നു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ആഗോളതലത്തിലുള്ള യാത്രാ പരിശോധനകൾ വേഗത്തിലും സുരക്ഷിതമായും നടത്താൻ ഇത് സഹായിക്കുന്നു.അപേക്ഷാ നടപടിക്രമങ്ങളും ലളിതമാണ്. പാസ്‌പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കാം. തുടർന്ന് അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) തെരഞ്ഞെടുക്കണം. ഫീസ് ഓൺലൈനായി അടച്ച് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്താൽ നടപടിക്രമം പൂർത്തിയാകും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഇ-പാസ്‌പോർട്ട് ഒരു വലിയ നേട്ടമായിരിക്കും.

പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് വമ്ബൻ അവസരം; ജയില്‍ വകുപ്പില്‍ സ്ഥിര ജോലി നേടാം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പ് (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) വനിതകൾക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നടത്തുന്ന ഈ നിയമനത്തിന് വെറും പത്താം ക്ലാസ് യോഗ്യത മതിയാകുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഒക്ടോബർ 15 വരെയാണ്. കാറ്റഗറി നമ്പർ 360/2025 പ്രകാരമുള്ള ഒഴിവുകൾ കേരളത്തിലുടനീളം നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹27,900 മുതൽ ₹63,700 വരെ ശമ്പളമായി ലഭിക്കും.18 മുതൽ 36 വയസ് വരെയുള്ള വനിത ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവും ലഭിക്കും. പുരുഷ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ അവസരത്തിന് അപേക്ഷിക്കാനാകില്ല.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം ഉണ്ടായിരിക്കണം. കായികമായി ഫിറ്റായിരിക്കണം, കൂടാതെ കാഴ്ച, കേൾവി, സംസാരശക്തി എന്നിവയിൽ കുറവുകൾ ഉണ്ടാകരുത്. വർണ്ണാന്ധത, സ്ക്വിന്റ്, പരന്ന പാദം, വളഞ്ഞ കാലുകൾ തുടങ്ങിയ ശാരീരിക ന്യൂനതകൾ ഉള്ളവർക്ക് അപേക്ഷിക്കാനാകില്ല.കൂടാതെ, 100 മീറ്റർ ഓട്ടം (17 സെക്കന്റ്), ഹൈജമ്പ് (1.06 മീറ്റർ), ലോംഗ് ജമ്പ് (3.05 മീറ്റർ), ഷോട്ട് പുട്ട് (4.88 മീറ്റർ), 200 മീറ്റർ ഓട്ടം (36 സെക്കന്റ്), ത്രോ ബോൾ (14 മീറ്റർ), ഷട്ടിൽ റേസ് (26 സെക്കന്റ്), സ്കിപ്പിങ് (80 തവണ) എന്നിവയുള്‍പ്പെടുന്ന 8 കായിക ഇനങ്ങളിൽ കുറഞ്ഞത് 5 എണ്ണം വിജയിക്കണം.അപേക്ഷകർ http://www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തവർ user IDയും passwordും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും notification-നൊപ്പം കാണുന്ന Apply Now ബട്ടൺ വഴി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ ഫീസ് വേണ്ടതില്ല. അപേക്ഷിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version