
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നവരാത്രി ആശംസകൾ നേർന്നു. നവരാത്രിയുടെ ആദ്യ ദിനമായ നാളെ മുതൽ “ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ” ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പുതുക്കിയ ജിഎസ്ടി നിരക്കുകൾ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും വിലക്കുറവ് ദിനചര്യാചിലവുകളിൽ വലിയ മാറ്റമുണ്ടാക്കുമെന്നും മോദി വ്യക്തമാക്കി.”ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്നം ഇനി യാഥാർഥ്യമാകുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞ് വരും. 99 ശതമാനം ഉൽപ്പന്നങ്ങൾ വെറും 5 ശതമാനം നികുതിയിൽ എത്തും. നികുതി ഘടന ലളിതമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം,” എന്ന് പ്രധാനമന്ത്രി പറഞ്ഞു.സെപ്റ്റംബർ 22 മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ മധ്യവർഗ്ഗക്കാർക്കും യുവാക്കൾക്കും കർഷകർക്കും വലിയ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈനംദിന ആവശ്യങ്ങൾ കുറവ് ചിലവിൽ ലഭ്യമാകുകയും നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾ മോചനം നേടുകയും ചെയ്യും.പുതിയ നിരക്കിനെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ബിജെപി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനിരിക്കുകയാണ്. നാളെ മുതൽ ഒരാഴ്ച നീളുന്ന “ജിഎസ്ടി സേവിംഗ്സ് വാരം” ആചരിക്കും. ഈ കാലയളവിൽ ജനങ്ങളുമായി നേരിട്ട് ഇടപെടാൻ പദയാത്രകളും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ വില! ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഇന്ന് എത്ര നല്‍കണം
ഇന്നും സ്വർണവിലയിൽ മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസം ആരംഭിച്ച റെക്കോർഡ് നിരക്കിലാണ് വിപണി തുടരുന്നത്. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 82,240 രൂപയാണ്.എന്നാൽ ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവ കൂടി ചേർന്നാൽ കുറഞ്ഞത് 91,000 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ ആഭരണങ്ങൾ സ്വന്തമാക്കേണ്ടിവരുന്നത്.ഗ്രാമിന് 11,000 രൂപയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്വർണവില. ഡോളറിന്റെ സ്വാധീനത്തെയും മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയ സാഹചര്യമാണ് വിപണിയിൽ പ്രകടമാകുന്നത്. ദീപാവലിയോടടുക്കും മുമ്പ് സ്വർണവില പതിനായിരം രൂപയിൽ സ്ഥിരമാകുമെന്ന് കരുതിയിരുന്നെങ്കിലും, ഇപ്പോഴത്തെ സൂചനകൾ പ്രകാരം ഗ്രാമിന് 12,000 രൂപ കടന്നേക്കാമെന്നാണ് വിലയിരുത്തൽ.അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന് വലിയ മുന്നേറ്റമാണ്. വില 3,800 ഡോളറിന് സമീപം എത്തുമെന്ന പ്രതീക്ഷയിലാണ് വിപണി.
NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനപ്രകാരം, തിയറി പരീക്ഷകള്‍ 2025 ഒക്‌ടോബര്‍ 14-ന് രാജ്യത്തുടനീളവും വിദേശ കേന്ദ്രങ്ങളിലും ആരംഭിക്കും. 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പരീക്ഷകള്‍ നവംബര്‍ 18-ന് അവസാനിക്കും. ഒരിക്കല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഷെഡ്യൂളില്‍ മാറ്റം വരുത്തില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്‌എച്ച്‌ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്‌പെൻഷൻ
വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടിയ 3.30 ലക്ഷം രൂപയുടെ കുഴല്‍പ്പണം സംബന്ധിച്ച വിവരം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.