ഓൺലൈൻ വോട്ടർ പട്ടിക നടപടികൾക്കായി പുതിയ നിയമം – ഇ-സൈൻ നിർബന്ധം

തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിലെ ഓൺലൈൻ നടപടികൾക്കായി പുതിയ പരിഷ്‌കരണം നടപ്പിലാക്കി. ഇനി മുതൽ പോർട്ടലിലൂടെയോ ആപ്പിലൂടെയോ പേര് ചേർക്കുന്നതിനും, നീക്കം ചെയ്യുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഇ-സൈൻ നിർബന്ധമായിരിക്കും.മുമ്പ്, വോട്ടർ ഐഡി നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ചാൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഫോൺ നമ്പർ സ്ഥിരീകരണ സംവിധാനം ഇല്ലാത്തതിനാൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ മാത്രം 6,000-ത്തിലധികം പേരുകളെ അനധികൃതമായി നീക്കം ചെയ്തതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചിരുന്നു.ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇ-സൈൻ സംവിധാനം നിർബന്ധമാക്കിയത്.പേര് ചേർക്കാൻ → ഫോം 6പേര് നീക്കം ചെയ്യാൻ → ഫോം 7തിരുത്തലുകൾക്കായി → ഫോം 8ഇനി ഈ എല്ലാ ഫോമുകളും പൂർത്തിയാക്കാൻ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലൂടെ ഇ-സൈൻ നിർബന്ധമായിരിക്കും.

വള്ളിയൂർക്കാവ് ജംഗ്ഷനിൽ വാഹന അപകടം!രണ്ട് പേർക്ക് പരിക്ക്

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഉണ്ടായ റോഡ് അപകടത്തിൽ ഇലക്ട്രിക് ഓട്ടോയുടെ പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം സ്വദേശി സേവ്യർ ആണ്, ബൈക്കിലെ യാത്രികൻ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത് (അപ്പു) . അഭിജിത്ത് ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

ടെക്നിക്കല്‍ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്മെന്റില്‍ 23 ഒഴിവുകൾ – ശമ്പളം ₹26,500 മുതൽ ₹60,700 വരെ

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്ഥിര ജോലി നേടാൻ മികച്ച അവസരം പ്രഖ്യാപിച്ചു. ട്രേഡ്സ്മാൻ – സ്മിത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) തസ്തികയിൽ കേരളം മുഴുവൻ 23 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് Kerala PSC ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം ₹26,500 മുതൽ ₹60,700 വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാൻ പ്രായപരിധി 18 മുതൽ 36 വയസ്സ് (02.01.1989 – 01.01.2007) ആണ്, പട്ടികജാതി/പട്ടിക വർഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രായ ഇളവ് പ്രാബല്യത്തിൽ വരുന്നു. കാറ്റഗറി നമ്പർ: 277/2025. അപേക്ഷാ അവസാന തീയതി ഒക്ടോബർ 03, 2025 ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version