8th Pay Commission: എട്ടാം ശമ്ബള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വര്‍ഷം

സർക്കാർ ജീവനക്കാരുടെ ഏറെക്കാലത്തെ പ്രതീക്ഷയായ എട്ടാം ശമ്പള കമ്മീഷൻ 2025 ജനുവരി 16-ന് പ്രഖ്യാപിച്ചുവെങ്കിലും, അതിനു ശേഷമൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ToR (Terms of Reference)യും അംഗങ്ങളുടെ പട്ടികയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2024 ഡിസംബർ 31-ന് അവസാനിക്കുന്നതിനാൽ, പുതിയ കമ്മീഷൻ രൂപീകരണവും റിപ്പോർട്ട് സമർപ്പണവും നടപ്പാക്കലും വരെ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ഇതേ രീതിയാണ് പിന്തുടർന്നതും, അതുകൊണ്ടുതന്നെ 2028 വരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ സൂചന.2014 ഫെബ്രുവരിയിൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും, 2016 ജനുവരി 1 മുതൽ അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക ആവർത്തിക്കുകയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ജീവനക്കാരുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകാൻ 2028 വരെ വേണ്ടിവരുമെന്നാണു കണക്ക്.ശമ്പള വർദ്ധനവിനൊപ്പം അലവൻസുകൾ, പെൻഷൻ, ക്ഷാമബത്ത, ഭാവി സാമ്പത്തിക സുരക്ഷ എന്നിവയ്ക്കും കമ്മീഷൻ ശുപാർശകൾ നേരിട്ട് ബാധകമായതിനാൽ, സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്.

അവധിക്കാല യാത്രകൾക്ക് പുത്തൻ ഉണർവ്; നിങ്ങൾ അറിഞ്ഞോ കുറുവദ്വീപ് വീണ്ടും തുറന്നെന്ന്?

വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി.അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര്‍ ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. പിന്നീട് സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികൾക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതി‌ര്‍ന്നവ൪ക്ക് 220 രൂപയും, വിദ്യാര്‍ത്ഥികൾക്ക് 100 രൂപയും, വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല.സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

സാധാരണക്കാരൻ്റെ കയ്യിൽ ഒതുങ്ങാതെ സ്വര്‍ണ വില ; പവന് ഇന്ന് എത്ര നല്‍കണം?

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വർധനവിന്റെ തുടര്‍ച്ചയായി, വെള്ളിയാഴ്ച പവന് 320 രൂപയും, നാളെ 440 രൂപയും കൂട്ടിയപ്പോൾ, രണ്ട് ദിവസത്തിനിടെ പവന് 760 രൂപ വർദ്ധിച്ചുകഴിഞ്ഞു.നിലവിൽ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,680 രൂപയാണ്. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 93,000 രൂപ നൽകേണ്ടി വരും. ഗ്രാമിന് സ്വർണത്തിന്റെ വില ഇന്ന് 12,000 രൂപയായി രേഖപ്പെടുത്തി.സ്വർണ്ണവിലയെ അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിദേശ കറൻസി വിനിമയ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവ പ്രധാനമായി സ്വാധീനിക്കുന്നു. ദീപാവലിത്തോടനുബന്ധിച്ചുള്ള വിപണിയിലെ ആവേശവും വില വർധനവിന് കാരണമാവുകയാണ്. വിവാഹ വിപണിയും സ്വർണവിലയുടെ ഉയർച്ചയിൽ പ്രതിസന്ധിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വർണവില 85,000 രൂപ വരെ എത്തിക്കഴിഞ്ഞു, തുടർന്ന് ഇടിവ് ഉണ്ടായത് ശ്രദ്ധേയമാണ്.വെള്ളിവില ഇന്നും ചരിത്രപരമായ റെക്കോർഡിലാണ്. കഴിഞ്ഞ നാലു ദിവസങ്ങളായി നിലനിന്ന 144 രൂപയുടെ വിപണി വില ഇന്നും തുടരുന്നു, വിപണിയിലെ സൂചനകൾ പ്രകാരം വരും ദിവസങ്ങളിൽ വെള്ളിവില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10,530 രൂപ, 18 കാരറ്റിന് 8,700 രൂപ, 14 കാരറ്റിന് 6,765 രൂപ, 9 കാരറ്റിന് 4,365 രൂപയും വിലയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version