പണയ വായ്പയില്‍ ആര്‍ബിഐയുടെ കർശന നിയന്ത്രണം; പലിശയടച്ച്‌ പുതുക്കല്‍ ഇനി സാധ്യമല്ല, വായ്പയെടുത്തവര്‍ ശ്രദ്ധിക്കണം

സ്വര്‍ണം, വെള്ളി പണയ വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് നടപ്പാക്കുന്നത്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുക, വായ്പാ നടപടികളില്‍ സുതാര്യത വര്‍ധിപ്പിക്കുക, തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക എന്നിവയാണ് പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് — ഒക്ടോബര്‍ 1 മുതല്‍ ആദ്യഘട്ടവും, 2026 ഏപ്രില്‍ 1 മുതല്‍ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തില്‍ വരും.പുതുക്കലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പണയ വായ്പയുടെ പലിശ മാത്രം അടച്ച് പണയം പുതുക്കാനുള്ള സൗകര്യം പൂര്‍ണമായും നിർത്തലാക്കുന്നതാണ്. 2026 ഏപ്രില്‍ 1 മുതല്‍ ഈ സംവിധാനം ഇല്ലാതാകും. ഇതിലൂടെ വായ്പാ തിരിച്ചടവില്‍ അച്ചടക്കം ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.

ബുള്ളറ്റ് തിരിച്ചടവ് സംവിധാനവും കര്‍ശനമായി

വായ്പയും പലിശയും ഉള്‍പ്പെടെ പരമാവധി 12 മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം. വായ്പ തീര്‍ത്തതിനു പിന്നാലെ പണയത്തിലുള്ള സ്വര്‍ണം ഉടന്‍ തന്നെ മടക്കിനല്‍കണമെന്നും, വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനുമാണ് നിര്‍ദ്ദേശം.വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന പ്രാദേശിക ഭാഷയില്‍ തന്നെ നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.

വായ്പാ പരിധിയില്‍ പുതുക്കല്‍

₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.

₹2.50 ലക്ഷം മുതല്‍ ₹5 ലക്ഷം രൂപ വരെയുള്ള വായ്പയ്‌ക്ക് പരമാവധി 80% പരിധി.₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ ₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.

₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.

₹2.50 ലക്ഷം മുതല്‍ ₹5 ലക്ഷം രൂപ വരെയുള്ള വായ്പയ്‌ക്ക് പരമാവധി 80% പരിധി.

₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയാണെങ്കില്‍ പരമാവധി 75% പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഈ പുതുക്കിയ പരിധികള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

അസംസ്‌കൃത സ്വര്‍ണത്തിന് വായ്പയില്ല

ഒക്ടോബർ 1 മുതല്‍, ആഭരണങ്ങള്‍, കോയിന്‍, ETF തുടങ്ങിയവ ഉള്‍പ്പെടെ ഏത് സ്വര്‍ണ രൂപത്തെയും വാങ്ങുന്നതിനായി പണയ വായ്പ ലഭിക്കില്ല. അതേസമയം, അസംസ്‌കൃത സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുന്ന നിര്‍മാതാക്കള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും — ഇത് മുമ്പ് ജ്വല്ലറികള്‍ക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത്.ഇതിനൊപ്പം, ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ അനുവദിക്കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.

ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; 25 കോടിയില്‍ എത്ര കിട്ടും?

ഓണം ബംപർ ലോട്ടറി 2025 നറുക്കെടുപ്പ് ഇനി ഒരു ദിവസമേ ബാക്കി. ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഫലം പ്രഖ്യാപിക്കുക. ആദ്യം സെപ്റ്റംബർ 27-നാണ് നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്, എന്നാൽ ടിക്കറ്റ് വിൽപ്പന കുറവായതിനെ തുടർന്ന് ഏജന്റുമാരുടെ അഭ്യർത്ഥന പ്രകാരം തീയതി മാറ്റി.ഈ വർഷത്തെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്, രണ്ടാമത് ₹1 കോടി വീതം 20 പേർക്ക്, മൂന്നാമത് ₹50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം ₹5 ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം ₹2 ലക്ഷം വീതം 10 പരമ്പരകൾക്ക്, കൂടാതെ അനവധി ചെറിയ സമ്മാനങ്ങളും വിതരണം ചെയ്യും. ഇതുവരെ 80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്, ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിൽ — ഏകദേശം 17 ലക്ഷം ടിക്കറ്റുകൾ, രണ്ടാം സ്ഥാനത്ത് തൃശൂർ. കഴിഞ്ഞ വർഷങ്ങളിൽ വിജയികൾ പാലക്കാട്, തിരുവനന്തപുരം, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ നിന്ന് ആദ്യം ഏജന്റ് കമ്മീഷൻ 10% കുറച്ചാണ് നികുതി ഈടാക്കുന്നത്; ശേഷം 30% ആദായ നികുതി, 4% സെസ് എന്നിവ ചേർത്താൽ വിജയിക്ക് ലഭിക്കുന്ന തുക ഏകദേശം 15.48 കോടി രൂപയാണ്. ടിക്കറ്റുകാരന് വിജയിക്കുന്നത് ഉറപ്പാക്കാൻ ലോട്ടറി ടിക്കറ്റിന്റെ പേര്, മേൽവിലാസം രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുകയും, ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും, ലോട്ടറി വെബ്സൈറ്റിൽ നിന്ന് സ്റ്റാംപ് രസീത് ഡൗൺലോഡ് ചെയ്ത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

സാധാരണക്കാർക്ക് ആശ്വാസം;13 അവശ്യവസ്തുക്കൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് സപ്ലൈകോ

സംസ്ഥാന സർക്കാരിന്റെ ഉപഭോക്തൃ സംരംഭമായ സപ്ലൈകോ, പൊതുവിപണിയെ അപേക്ഷിച്ച് 13 പ്രധാന അവശ്യവസ്തുക്കൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 29നുള്ള വിലപ്പട്ടികപ്രകാരം, ഈ വിലക്കുറവ് സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന തരത്തിലാണെന്ന് അധികൃതർ അറിയിച്ചു.സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നതിന് റേഷൻ കാർഡ് നിർബന്ധമാണ്.അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സപ്ലൈകോയിൽ ലഭ്യമാണ്. ജയ, കുറുവ, മട്ട തുടങ്ങിയ അരികളുടെ വില കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത നിരക്കിലാണ്. പച്ചരി കിലോയ്ക്ക് വെറും 29 രൂപ മാത്രമാണ്. പയറുവർഗങ്ങളിൽ തുവരപ്പരിപ്പ് 88 രൂപ, ചെറുപയർ 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് വില. പൊതുവിപണിയിൽ ഇവയുടെ വില കിലോയ്ക്ക് നൂറ് രൂപയ്ക്കുമുകളിലാണ് എന്നതാണ് ശ്രദ്ധേയമായത്.മുളകിന്റെ വില സപ്ലൈകോയിൽ 115.50 രൂപ മാത്രമാണ്. പഞ്ചസാര കിലോയ്ക്ക് 34.65 രൂപ എന്ന സബ്‌സിഡി നിരക്കിൽ ലഭിക്കുന്നു, പൊതുവിപണിയിൽ ഇതിന് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് — അരലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന ഭാഗം പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഇതോടെ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപ മാത്രമായിരിക്കും, പൊതുവിപണിയിലെ 466.38 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഇളവാണിത്.സപ്ലൈകോയുടെ ഈ വിലക്കുറവ് പദ്ധതി, സംസ്ഥാനത്ത് വിലവർധന നേരിടുന്ന ഉപഭോക്താക്കൾക്ക് വൻ ആശ്വാസമായി മാറുമെന്ന് അധികൃതർ വ്യക്തമാക്കി

അവധിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ മാറ്റം:ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തിദിനം

സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക് ഒക്ടോബർ 4 (ശനിയാഴ്ച) പ്രവർത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണയായി ശനിയാഴ്ചകൾ ഹൈസ്കൂളുകൾക്ക് അവധി ദിനമായിരുന്നുവെങ്കിലും, ഇത്തവണ പ്രത്യേക സാഹചര്യങ്ങൾ മൂലം ഈ മാറ്റം വരുത്തിയതാണ്. നവരാത്രിയും ഗാന്ധിജയന്തിയും ഉൾപ്പെടെയുള്ള മൂന്ന് ദിവസത്തെ അവധിക്കുശേഷം വെള്ളിയാഴ്ച സ്കൂളുകൾ പുനരാരംഭിക്കും.അതേസമയം, എൽപി (ലോവർ പ്രൈമറി)യും യുപി (അപ്പർ പ്രൈമറി)യുമായ വിദ്യാർത്ഥികൾക്ക് ശനിയാഴ്ച അവധി തുടരും. വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശപ്രകാരം ഹൈസ്കൂളുകൾ സാധാരണ പ്രവർത്തിദിനമായി ക്ലാസുകൾ നടത്തും.

വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടി; കേന്ദ്രത്തിനെതിരെ കേരളം

വയനാട് മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച 206.56 കോടി രൂപ മതിയാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പുനര്‍നിര്‍മാണത്തിന് 2000 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 260 കോടിയോളം മാത്രമാണ് അനുവദിച്ചതെന്നത് വലിയ അവഗണനയായി മന്ത്രി കെ. രാജന്‍ ആരോപിച്ചു. ദുരന്തം നടന്നിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും “എല്‍ 3” വിഭാഗത്തില്‍പ്പെട്ട വലിയ ദുരന്തമെന്ന നിലയില്‍ അംഗീകരിക്കാതെ സഹായങ്ങള്‍ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1222 കോടിയുടെ നഷ്ടം വ്യക്തമാക്കിയും 2221 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിനും അപേക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ അനുവദിച്ചത് വെറും 206.56 കോടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശിച്ച്, സമയബന്ധിത ഇടപെടലുകള്‍ ഉണ്ടായില്ലെന്നും കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കാതിരുന്നതെന്നും ആരോപിച്ചു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിനായി ആകെ 4654.60 കോടി രൂപ അനുവദിച്ചപ്പോള്‍, വയനാട് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത് 206.56 കോടിയിലാണ് ഒതുങ്ങിയത്.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം;കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്ര അനുമതി

ജില്ലയിലെ ആസ്ഥാന നഗരമായ കല്‍പ്പറ്റയില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. സംസ്ഥാന അനുമതി മുമ്പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുനിന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.വയനാട് ജില്ലയില്‍ ഇതുവരെയും ബ്ലഡ് ബാങ്ക് ഇല്ലായിരുന്നതാണ് വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നത്. നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം ഒരു കോടി രൂപ ചെലവിട്ട് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയാണ് ബ്ലഡ് സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുമതി ലഭിച്ചതോടെ ഉടൻതന്നെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര അനുമതി ലഭിച്ചതെന്നത് പ്രത്യേക സന്തോഷം നല്‍കുന്നതായി സമൂഹ പ്രവര്‍ത്തകനും രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാടായി ലത്തീഫ് പറഞ്ഞു. നിരവധി തവണ രക്തം ദാനം ചെയ്ത അദ്ദേഹം കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന് ആദ്യമായി ഉന്നയിച്ചവരില്‍ ഒരാളാണ്.കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version