ജില്ലയിലെ സ്കൂളില്‍ പഠിപ്പിക്കാൻ അധ്യാപകരില്ല, ദയനീയ കാഴ്ച്ച: ടി സിദ്ദിഖ് എം. എൽ. എ

വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി അതീവ ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.എൽ.എയുമായ ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

അധ്യാപക ക്ഷാമം മൂലം നിരവധി സ്കൂളുകളിൽ പാഠഭാഗങ്ങൾ നടത്താൻ രക്ഷിതാക്കൾക്കുതന്നെ മുന്നോട്ട് വരേണ്ട അവസ്ഥയാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.പ്രത്യേകിച്ച് ആദിവാസി കുട്ടികളും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും പഠിക്കുന്ന സ്കൂളുകളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ ഗുരുതരമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

“വാളവയൽ, അതിരാറ്റുകുന്ന്, പുളിഞ്ഞാൽ തുടങ്ങിയ സ്കൂളുകളിൽ സ്ഥിരാധ്യാപകർ ഇല്ല. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പിരിവെടുത്ത് രക്ഷിതാക്കളിൽ ചിലരെ താൽക്കാലിക അധ്യാപകരാക്കി പാഠങ്ങൾ നടത്തുകയാണ് ഇപ്പോഴുള്ള ദയനീയ അവസ്ഥ. എന്നാൽ സർക്കാർ വകുപ്പുകൾ ഒന്നും അറിയാത്ത ഭാവത്തിലാണ്,” ടി സിദ്ദിഖ് വിമർശിച്ചു.

വയനാടിനെ എല്ലാ മേഖലകളിലും നിരന്തരം അവഗണിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും, അടിയന്തിരമായി സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ലാഭകരമല്ലെന്ന പേരിൽ സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിൽ, നിരവധി സ്കൂളുകൾ അടച്ചുപൂട്ടുന്ന പ്രവണതയും അദ്ദേഹം കടുത്ത വിമർശന വിധേയമാക്കി.“ഒരു വിദ്യാർത്ഥി മാത്രമേ ഉണ്ടായാലും സ്കൂൾ നിലനിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലാഭം കണക്കാക്കി നടത്തേണ്ട ഒരു മേഖല അല്ല, അത് എല്ലാ കുട്ടികൾക്കും ഉള്ള അവകാശമാണ്,” ടി സിദ്ദിഖ് വ്യക്തമാക്കി.

വയനാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസ രംഗത്തെ ദൗർബല്യമെന്നും, ഗുണമേന്മയുള്ള വിദ്യാഭ്യാസ സംവിധാനമില്ലാതെ വയനാടിന്റെ സമഗ്ര വികസനം അസാധ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പലവയലിൽ ബൈക്കിന് തീപിടുത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലവയൽ: യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ച് വാഹനമൊട്ടാകെ കത്തിനശിച്ച സംഭവം അമ്പലവയലിൽ നടന്നു. ബാംഗ്ലൂരിൽ നിന്ന് എത്തിയവർ സഞ്ചരിച്ച ബൈക്കിനാണ് ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുന്നിൽ തീപിടിച്ചത്.സഞ്ചാരത്തിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ പടർന്നു ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയൽ പോലീസും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.

ആശ്വസിക്കേണ്ട, കുറഞ്ഞിടത്ത് നിന്ന് കയറിയത് സർവ്വകാല റെക്കോർഡിലേക്ക്..! ഇന്നത്തെ സ്വർണവില ഇതാ

കേരളത്തിലെ സ്വർണവിപണിയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന്റെ വില ₹87,560 ആയി ഉയർന്നതോടെ, ഗ്രാമിന് ₹10,945 എന്ന നിരക്ക് നിലവിൽ വരികയാണ്.ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വില വർധന ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും വാങ്ങൽ രീതികളിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്.വില കുതിച്ചുയരുന്നതിനാൽ ആഭരണ വിൽപ്പനയിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നു. വിവാഹസീസണിലും ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുകയാണ്. ചിലർ ചെലവ് നിയന്ത്രിക്കാൻ പഴയ ആഭരണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനെയും, നേരത്തെ സ്വന്തമാക്കിയ കോയിനുകൾ ആഭരണമാക്കുന്നതിനെയും മുൻഗണന നൽകുന്നു. ആഭരണ വിൽപ്പനയിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നു.വിവാഹസീസണിലും ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുകയാണ്. ചിലർ ചെലവ് നിയന്ത്രിക്കാൻ പഴയ ആഭരണം മാറ്റി പുതിയ ആഭരണങ്ങൾവിൽപ്പനയിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നു.വിവാഹസീസണിലും ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുകയാണ്. ചിലർ ചെലവ് നിയന്ത്രിക്കാൻ പഴയ ആഭരണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനെയും, നേരത്തെ സ്വന്തമാക്കിയ കോയിനുകൾ ആഭരണമാക്കുന്നതിനെയും മുൻഗണന നൽകുന്നു. ആഭരണ വിൽപ്പനയിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നു. വിവാഹസീസണിലും ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുകയാണ്. ചിലർ ചെലവ് നിയന്ത്രിക്കാൻ പഴയ ആഭരണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനെയും, നേരത്തെ സ്വന്തമാക്കിയ കോയിനുകൾ ആഭരണമാക്കുന്നതിനെയും മുൻഗണന നൽകുന്നു. ആഭരണ വിപണിയിൽ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്ന പ്രവണതയും ചിലയിടങ്ങളിൽ കാണപ്പെടുന്നുവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.വില ഉയർന്നതോടെ ആഭരണ വിപണിയിലെ പ്രതിദിന ഇടപാടുകളുടെ തോതിൽ വൻ ഇടിവ് ഉണ്ടായി. നിരവധി ആഭരണശാലകൾ വിലയിലെ വേഗത്തിലുള്ള കുതിപ്പ് കാരണം പുതിയ സ്റ്റോക്ക് വാങ്ങുന്നത് വരെ വിലയിരുത്തൽ നീട്ടിക്കൊണ്ടിരിക്കുന്നു. വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഉപഭോക്താക്കളും “വില സ്ഥിരത” കാത്തുനിൽക്കുന്ന നിലപാടിലാണ്.ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ ഉയർച്ചയുള്ളതായാണ് റിപ്പോർട്ടുകൾ. ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റം, അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി, ജിയോ-പൊളിറ്റിക്കൽ അസ്ഥിരതകൾ തുടങ്ങിയ ഘടകങ്ങൾ വില വർധനയ്ക്ക് പ്രധാന കാരണങ്ങളായിരിക്കുകയാണ്. ഈ പ്രവണത തുടർന്നാൽ സംസ്ഥാനത്തെ സ്വർണവിപണിയിൽ വില റെക്കോർഡുകൾ പുതുക്കാനുള്ള സാധ്യത വ്യാപാരികൾ നിരാകരിക്കുന്നില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷവും സഹായം കുറവെന്ന് പ്രിയങ്ക ഗാന്ധി; വയനാട് ദുരന്തസഹായം വിവാദത്തിൽ

വയനാടിന് കേന്ദ്രസർക്കാർ അനുവദിച്ച 260.56 കോടി രൂപ സഹായത്തിനെതിരെ പ്രിയങ്ക ഗാന്ധി എംപി കടുത്ത വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ സ്ഥല സന്ദർശനത്തിനുശേഷം, ദുരന്തത്തിൽ വീടും ഉപജീവന മാർഗവും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് പ്രതീക്ഷിച്ചതെന്തെന്ന് മറുപടി ലഭിച്ചില്ലെന്നും അവഗണന മാത്രമാണ് ഉണ്ടായതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പ്രിയങ്കയുടെ പ്രതികരണം:“പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വയനാട്ടിലെ ദുരിതാശ്വാസം പ്രതീക്ഷിച്ച ജനങ്ങൾക്ക് ലഭിച്ചത് നിരാശ മാത്രമാണ്. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായി ഉയരേണ്ടതാണ്. മനുഷ്യരുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ അവസരമായി കണക്കാക്കാൻ കഴിയില്ല. വയനാട്ടിലെ ജനങ്ങൾ നീതി, പിന്തുണ, കരുണ എന്നിവയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല” – പ്രിയങ്ക ഗാന്ധി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് 260.56 കോടി രൂപയുടെ സഹായം അനുവദിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2219 കോടിയിൽ നിന്നു വളരെ കുറവായതിനാൽ, റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്രസർക്കാരിന്റെ സമീപനം നിരാകരിച്ചതായി വിമർശനം ഉയർത്തി.വയനാട് ദുരന്തം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനരധിവാസ പദ്ധതികൾ എന്നിവ മനുഷ്യന്റെ ജീവനും സുരക്ഷയും മുൻനിർത്തി നടത്തപ്പെടേണ്ടതായിട്ടുണ്ട്. കുറവായ സഹായം, ദുരിതത്തിൽ ജനങ്ങൾക്ക് വലിയ പ്രതിസന്ധിയാകുമെന്നത് രാഷ്ട്രീയ വേദനകൾക്ക് മുമ്പിലുള്ള യാഥാർത്ഥ്യമാണ്.

ശബരിമല സ്വർണപ്പാളി വിവാദം ചൂടുപിടിക്കുന്നു; സർക്കാർ–ദേവസ്വം ബോർഡ് വീഴ്ചകൾ എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നു

ശബരിമല സ്വർണപ്പാളി വിവാദം ശക്തമാകുന്നതിനിടെ, സർക്കാർ–ദേവസ്വം ബോർഡ് വീഴ്ചകൾ വെളിവായതോടെ എൽ.ഡി.എഫിനകത്തും അസംതൃപ്തി പുകയുകയാണ്. നിയമപരമായ നടപടികളും ചട്ടങ്ങളും പാലിക്കേണ്ട വിഷയത്തിൽ ഉണ്ടായ പിഴവുകളുടെ പരമ്പരയാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽ അമർഷം സൃഷ്ടിച്ചത്.ബോർഡിന്റെ വീഴ്ച വ്യക്തമായ സാഹചര്യത്തിൽ, ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ, ദേവസ്വം ബോർഡ് എന്നിവർക്കു ഒഴിഞ്ഞുമാറാനാകില്ലെന്നും സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വ്യക്തമാക്കി.2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൈമാറിയതിൽ പശ്ചാത്തല പരിശോധനയോ വിശ്വാസ്യത ഉറപ്പാക്കലോ നടന്നിട്ടില്ലെന്നതാണ് പ്രധാന വിമർശനം. അന്നത്തെ ദേവസ്വം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരാണ് ഇതിന് പൂർണ്ണ ഉത്തരവാദികൾ എന്നും ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് അധ്യക്ഷൻ എ. പത്മകുമാറുമാണ്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version