രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, സംരംഭകത്വം എന്നീ മേഖലകളെ ശക്തിപ്പെടുത്തുന്ന 62,000 കോടി രൂപയുടെ സമഗ്ര വികസനപദ്ധതികൾക്ക് ഇന്ന് തുടക്കമാവുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകളും വൈദഗ്ധ്യ വികസനത്തിനുള്ള വാതിലുകളും കൂടുതൽ വിപുലപ്പെടുത്തുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.ഈ പദ്ധതികൾ വഴി വിദ്യാഭ്യാസ രംഗത്ത് നവീന പരിഷ്‌കരണങ്ങൾ, തൊഴിൽ പരിശീലന പരിപാടികൾ, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, ഡിജിറ്റൽ പഠന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുവജനങ്ങൾക്കായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ ‘കൗശൽ ദീക്ഷന്ത് സമാരോഹ’ നടക്കും. രാജ്യത്തെ വിവിധ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയതലത്തിൽ അംഗീകാരം നേടിയ 46 പ്രതിഭകളെ പ്രധാനമന്ത്രി ചടങ്ങിൽ അനുമോദിക്കും. ഈ അംഗീകാരങ്ങൾ കൂടുതൽ യുവജനങ്ങളെ നൈപുണ്യ വികസനത്തിലേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ രാജ്യത്തിന്റെ വളർച്ചയ്ക്കായി വിനിയോഗിക്കാനും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.യുവജനങ്ങളെ ലക്ഷ്യമാക്കി രൂപപ്പെടുത്തിയിരിക്കുന്ന ഈ വികസനപദ്ധതികൾ രാജ്യത്തിന്റെ ഭാവി തൊഴിൽവിപണിയെ രൂപപ്പെടുത്തുന്നതിലും, പുതിയ സംരംഭങ്ങൾക്കും ടെക്നോളജി ആധാരിത തൊഴിൽ മേഖലകൾക്കും വഴിയൊരുക്കുന്നതിലും നിർണായകമായ പങ്ക് വഹിക്കും. വിദ്യാഭ്യാസവും നൈപുണ്യവും സംരംഭകത്വവുമെന്ന മൂന്ന് പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ച് യുവജനങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വര ജാഗ്രത; പൊതു-സ്വകാര്യ നീന്തൽ കുളങ്ങളിൽ ക്ലോറിനേഷൻ നിർബന്ധം
കൽപ്പറ്റ: സംസ്ഥാനത്ത് മസ്റിഷ്‌ക ജ്വരത്തിന്റെ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ വിനോദ, പരിശീലന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാ പൊതു, സ്വകാര്യ നീന്തൽ കുളങ്ങളിലും ക്ലോറിനേഷൻ നിർബന്ധമാക്കി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ.റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വെള്ളം ദിവസേന ക്ലോറിനേറ്റ് ചെയ്ത്, ലിറ്ററിന് 13 മില്ലിഗ്രാം (13 ppm) തോതിൽ റെസിഡ്യുവൽ ക്ലോറിൻ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കണം.ക്ലോറിനേഷൻ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കണം. പഞ്ചായത്തിന്റെ സെക്രട്ടറി, പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർ, അല്ലെങ്കിൽ അധികാരമുള്ള ഉദ്യോഗസ്ഥർ പരിശോധിക്കാൻ ആവശ്യപ്പെടുമ്പോൾ അവിടെ ഹാജരാക്കേണ്ടതാണ്. നീന്തൽ കുളങ്ങളിലൂടെയുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തിര നടപടികൾ സ്വീകരിക്കുന്നു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 2023 കേരള പൊതുജനാരോഗ്യ നിയമം പ്രകാരം നടപടികൾ സ്വീകരിക്കും.
പണയ വായ്പയില്‍ ആര്‍ബിഐയുടെ കർശന നിയന്ത്രണം; പലിശയടച്ച് പുതുക്കല്‍ ഇനി സാധ്യമല്ല, വായ്പയെടുത്തവര്‍ ശ്രദ്ധിക്കണം
സ്വര്‍ണം, വെള്ളി പണയ വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് നടപ്പാക്കുന്നത്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുക, വായ്പാ നടപടികളില്‍ സുതാര്യത വര്‍ധിപ്പിക്കുക, തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക എന്നിവയാണ് പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് — ഒക്ടോബര്‍ 1 മുതല്‍ ആദ്യഘട്ടവും, 2026 ഏപ്രില്‍ 1 മുതല്‍ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തില്‍ വരും.പുതുക്കലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പണയ വായ്പയുടെ പലിശ മാത്രം അടച്ച് പണയം പുതുക്കാനുള്ള സൗകര്യം പൂര്‍ണമായും നിർത്തലാക്കുന്നതാണ്. 2026 ഏപ്രില്‍ 1 മുതല്‍ ഈ സംവിധാനം ഇല്ലാതാകും. ഇതിലൂടെ വായ്പാ തിരിച്ചടവില്‍ അച്ചടക്കം ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.ബുള്ളറ്റ് തിരിച്ചടവ് സംവിധാനവും കര്‍ശനമായിവായ്പയും പലിശയും ഉള്‍പ്പെടെ പരമാവധി 12 മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം. വായ്പ തീര്‍ത്തതിനു പിന്നാലെ പണയത്തിലുള്ള സ്വര്‍ണം ഉടന്‍ തന്നെ മടക്കിനല്‍കണമെന്നും, വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനുമാണ് നിര്‍ദ്ദേശം.വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന പ്രാദേശിക ഭാഷയില്‍ തന്നെ നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.വായ്പാ പരിധിയില്‍ പുതുക്കല്‍₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50
പരമാവധി 80% പരിധി.₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ ₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50 ലക്ഷം മുതല്‍ ₹5 ലക്ഷം രൂപ വരെയുള്ള വായ്പയ്‌ക്ക് പരമാവധി 80% പരിധി.₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയാണെങ്കില്‍ പരമാവധി 75% പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ പുതുക്കിയ പരിധികള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.അസംസ്‌കൃത സ്വര്‍ണത്തിന് വായ്പയില്ലഒക്ടോബർ 1 മുതല്‍, ആഭരണങ്ങള്‍, കോയിന്‍, ETF തുടങ്ങിയവ ഉള്‍പ്പെടെ ഏത് സ്വര്‍ണ രൂപത്തെയും വാങ്ങുന്നതിനായി പണയ വായ്പ ലഭിക്കില്ല. അതേസമയം, അസംസ്‌കൃത സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുന്ന നിര്‍മാതാക്കള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും — ഇത് മുമ്പ് ജ്വല്ലറികള്‍ക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത്.ഇതിനൊപ്പം, ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ അനുവദിക്കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.
ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; 25 കോടിയില്‍ എത്ര കിട്ടും?
ഓണം ബംപർ ലോട്ടറി 2025 നറുക്കെടുപ്പ് ഇനി ഒരു ദിവസമേ ബാക്കി. ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഫലം പ്രഖ്യാപിക്കുക. ആദ്യം സെപ്റ്റംബർ 27-നാണ് നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്, എന്നാൽ ടിക്കറ്റ് വിൽപ്പന കുറവായതിനെ തുടർന്ന് ഏജന്റുമാരുടെ അഭ്യർത്ഥന പ്രകാരം തീയതി മാറ്റി.ഈ വർഷത്തെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്, രണ്ടാമത് ₹1 കോടി വീതം 20 പേർക്ക്, മൂന്നാമത് ₹50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം ₹5 ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം ₹2 ലക്ഷം വീതം 10 പരമ്പരകൾക്ക്, കൂടാതെ അനവധി ചെറിയ സമ്മാനങ്ങളും വിതരണം ചെയ്യും. ഇതുവരെ 80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്, ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിൽ — ഏകദേശം 17 ലക്ഷം ടിക്കറ്റുകൾ, രണ്ടാം സ്ഥാനത്ത് തൃശൂർ. കഴിഞ്ഞ വർഷങ്ങളിൽ വിജയികൾ പാലക്കാട്, തിരുവനന്തപുരം, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ നിന്ന് ആദ്യം ഏജന്റ് കമ്മീഷൻ 10% കുറച്ചാണ് നികുതി ഈടാക്കുന്നത്; ശേഷം 30% ആദായ നികുതി, 4% സെസ് എന്നിവ ചേർത്താൽ വിജയിക്ക് ലഭിക്കുന്ന തുക ഏകദേശം 15.48 കോടി രൂപയാണ്. ടിക്കറ്റുകാരന് വിജയിക്കുന്നത് ഉറപ്പാക്കാൻ ലോട്ടറി ടിക്കറ്റിന്റെ പേര്, മേൽവിലാസം രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുകയും, ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും, ലോട്ടറി വെബ്സൈറ്റിൽ നിന്ന് സ്റ്റാംപ് രസീത് ഡൗൺലോഡ് ചെയ്ത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.