ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വയനാട് വികസന പാക്കേജിന്റെ ഭാഗമായി 62 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു.
വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത 70 പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ജില്ലാ വികസന കോൺക്ലേവ് മുഖേനയും വിവിധ വകുപ്പുകളിലൂടെയും ലഭ്യമായ 200 കോടിയോളം രൂപയുടെ പദ്ധതികളിൽ നിന്ന് വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയിലൂടെ ജില്ലയുടെ ഏറ്റവും അത്യാവശ്യങ്ങളായ 75 പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇവയിൽ 70 എണ്ണത്തിന് അംഗീകാരം ലഭിച്ചു.ഇപ്പോൾ അംഗീകാരം ലഭിച്ച 62 കോടി രൂപയുടെ 70 പദ്ധതികൾക്ക് ഒരാഴ്‌ചയ്ക്കുള്ളിൽ ജില്ലാതല ഭരണാനുമതി നൽകി എത്രയും പെട്ടെന്ന് നിർവഹണം ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരിയനാട് പുനരധിവാസ പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ 5 കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണുള്ളത്. ഇത് കൂടി ഉൾപ്പെടുമ്പോൾ വയനാട് വികസന പാക്കേജിൽ ആകെ 67 കോടി രൂപയുടെ പദ്ധതികൾക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സർക്കാര്‍ അംഗീകാരം ലഭിച്ചത്.
ഈ രണ്ട് മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത്; സംസ്ഥാനത്ത് നിരോധിച്ചെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ആരോഗ്യ സുരക്ഷ സംബന്ധിച്ച് വലിയ മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ഗൗരവമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 👉 Coldrif 👈, 👉 Respifresh TR 👈 എന്നീ രണ്ടു മരുന്നുകളുടെ വിൽപ്പനയും വിതരണവും കേരളത്തിൽ നിരോധിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ, കമ്പനിയുടെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് താൽക്കാലികമായി നിർത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.അതേസമയം, ഗുജറാത്ത് ആസ്ഥാനമായ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് (Rednex Pharmaceuticals Pvt. Ltd., Ahmedabad) നിർമിച്ച 👉 Respifresh TR 60ml syrup (Batch No. R01GL2523) 👈 മരുന്ന് ഗുണനിലവാരം പാലിക്കുന്നില്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കൺട്രോളർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് ഈ മരുന്നിന്റെ വിൽപ്പനയും വിതരണവും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെച്ചു.കേരളത്തിലെ അഞ്ച് വിതരണക്കാർ മുഖേനാണ് ഈ മരുന്ന് വിതരണം നടന്നിരുന്നത്. ഇവർക്കെല്ലാം വിതരണം ഉടൻ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് വിൽപ്പന തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, മരുന്ന് കൈവശമുള്ളവർ അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഈ മരുന്നുകൾ സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു. കൂടാതെ, അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.ഇതിനിടെ, ചുമമരുന്ന് കഴിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ മറ്റൊരു കുട്ടിയും മരിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ചിന്ദ്വാരയിൽ ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരിയാണ് മരിച്ചത്. ഇതോടെ ചുമമരുന്ന് ഉപയോഗിച്ച് രാജ്യത്ത് മരിച്ച കുട്ടികളുടെ എണ്ണം 19 ആയി. മധ്യപ്രദേശിൽ 👉 റീലൈഫ് (Relief) 👈, 👉 റെസ്പിഫ്രഷ് TR (Respifresh TR) 👈, കൂടാതെ 👉 കോൾഡ്റിഫ് (Coldrif) 👈 എന്നീ ചുമമരുന്നുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.പരിശോധനയിൽ ഈ മരുന്നുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) എന്ന രാസവസ്തുവിന്റെ അളവ് അപകടകരമായ തോതിൽ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. റീലൈഫിൽ 0.616%, റെസ്പിഫ്രഷ് TR-ൽ 1.342% DEG കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഈ സിറപ്പുകൾ ഗുജറാത്തിലാണ് നിർമ്മിച്ചത്. ഹിമാചൽ പ്രദേശിലും പഞ്ചാബിലും ഇതിനകം 👉 കോൾഡ്റിഫ് (Coldrif) 👈 ചുമമരുന്ന് നിരോധിച്ചിട്ടുണ്ട്.👉
🔸 നിരോധിത മരുന്നുകൾ:
👉 Coldrif 👈
👉 Respifresh TR 👈
⚠️ ഈ മരുന്നുകൾ കൈവശമുള്ളവർ ഉടൻ ഉപയോഗം നിർത്തുകയും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു
കൽപറ്റ: അടുത്തിടെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങളും വാർഡുകളും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഒക്ടോബർ 16-ന് രാവിലെ 10 മണിക്ക് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മുൻസിപ്പാലിറ്റികളിലേക്കുള്ള നറുക്കെടുപ്പ് നടക്കും.അതിനു മുമ്പായി, ഒക്ടോബർ 13-ന് രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടത്തും. തുടർന്ന്, ഒക്ടോബർ 14-ന് രാവിലെ 10 മണിക്ക് കൽപറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.തദ്ദേശ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളിലെ പ്രധാന ഘട്ടമായ ഈ നറുക്കെടുപ്പിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.
കേരളത്തിലെ നമ്പർ 1 കോടീശ്വരൻ ആര്? ഒന്നാം സ്ഥാനത്ത് എത്തിയ പേര് ഇതാ
ഫോബ്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ്.ജോയ് ആലുക്കാസിന് 6.7 ബില്യൺ ഡോളർ (ഏകദേശം ₹59,45,000 കോടി) ആസ്തിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ വർഷം (2024) അദ്ദേഹത്തിന്റെ ആസ്തി 4.4 ബില്യൺ ഡോളർ (ഏകദേശം ₹38,98,000 കോടി) ആയിരുന്നു, എന്നാൽ ഒരു വർഷത്തിനുള്ളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, മുൻനിര നിലനിൽക്കാതെ ആസ്തിയിൽ ഇടിവ് നേരിട്ട എം. എ. യൂസഫ് അലിയുടെ നിലവിലെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം ₹47,93,000 കോടി) ആയി കുറവായി.പട്ടികയിൽ മൂന്നാം സ്ഥാനത്ത് ജെംസ് എഡ്യൂക്കേഷന്റെ ചെയർമാൻ സണ്ണി വർക്കി (4.0 ബില്യൺ ഡോളർ, ഏകദേശം ₹35,50,000 കോടി), നാലാം സ്ഥാനത്ത് ആർ.പി ഗ്രൂപ്പ് ചെയർമാൻ ബി. രവി പിള്ള (3.9 ബില്യൺ ഡോളർ, ഏകദേശം ₹34,61,000 കോടി), അഞ്ചാം സ്ഥാനത്ത് കല്യാൻ ജ്വല്ലേഴ്‌സ് ഉടമ ടി. എസ്. കല്യാണരാമൻ (3.6 ബില്യൺ ഡോളർ) എന്നിവരാണ്.മറ്റ് പ്രമുഖരും പട്ടികയിൽ ഇടം നേടി,എസ്. ഗോപാലകൃഷ്ണൻ (3.5 ബില്യൺ ഡോളർ, ഇൻഫോസിസ്), രമേശ് കുഞ്ഞിക്കണ്ണൻ (3.0 ബില്യൺ ഡോളർ, കെയ്ന്സ് ടെക്നോളജി), ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ, ബുർജീൽ ഹോൾഡിങ്‌സ്), എസ്. ഡി. ഷിബുലാൽ (1.9 ബില്യൺ ഡോളർ, ഇൻഫോസിസ്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ, വി-ഗാർഡ് ഇൻഡസ്ട്രീസ്) ഇവരൊക്കെയാണ് മറ്റു പട്ടികയിൽ ഇടം നേടിയ വ്യക്തികൾ.ഈ പട്ടിക കേരളത്തിലെ സമ്പന്ന മലയാളികളുടെ സാമ്പത്തിക ശക്തിയും വ്യവസായ രംഗങ്ങളിലെ സാന്നിധ്യവും തെളിയിക്കുന്നതാണ്. വിദേശ വിപണികളിലും ആഭരണ, ടെക്, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലും മലയാളികൾ മികച്ച സാന്നിധ്യം കാണിച്ചിരിക്കുന്നു.
25 കോടിയുടെ ഭാഗ്യവാന്റെ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ് ; ബമ്ബര്‍ അടിച്ചത് ആലപ്പുഴക്കാരൻ ശരത് എസ് നായര്‍ക്ക്
തി രുവോണം ബമ്പർ ലോട്ടറിയെ ചുറ്റിപ്പറ്റിയ ആകാംഷയിൽ പുതിയ മുറിവിളി. 25 കോടിയുടെ വൻ സമ്മാനം സ്വന്തമാക്കിയതായത് ആലപ്പുഴ തുറവൂരിലെ ശരത് എസ്. നായർ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ചതിനുശേഷമാണ് ശരത് പൊതുവേദിയിൽ എത്തിയിരിക്കുന്നത്.നേരത്തേ ഏജന്റ് എം.ടി. ലതീഷ് ടിക്കറ്റ് നെട്ടൂർ സ്വദേശിനിക്കാണ് വിറ്റതെന്ന് പറഞ്ഞതോടെ, വിജയിയെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പരന്നിരുന്നു. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. ലതീഷിന്റെ കടയിൽ നിന്നാണ് അദ്ദേഹം ഭാഗ്യക്കുറി വാങ്ങിയത്. നിപ്പോ പെയിന്റ് കടയിലാണ് ശരത് ജോലി ചെയ്യുന്നത്.ആദ്യഘട്ടത്തിൽ ടിക്കറ്റ് അടിച്ചത് കൂലിവേല ചെയ്യുന്ന യുവതിയാണെന്നും അവൾ സാധാരണക്കാരിയാണെന്നും ലതീഷ് മാധ്യമങ്ങളോട് പറഞ്ഞത് കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. വിജയിയുടെ തിരിച്ചറിയൽ വ്യക്തമാകാതെ വന്നതോടെ നെട്ടൂർ, കണ്ണാടിക്കാട്, പനങ്ങാട് തുടങ്ങി പല പ്രദേശങ്ങളിലേക്കും ‘കോടീശ്വരപട്ടം’ നീങ്ങി. മാധ്യമങ്ങളും നാട്ടുകാരും വിജയിയെ കണ്ടെത്താൻ തിരച്ചിൽ വ്യക്തമാകാതെ വന്നതോടെ നെട്ടൂർ, കണ്ണാടിക്കാട്, പനങ്ങാട് തുടങ്ങി പല പ്രദേശങ്ങളിലേക്കും ‘കോടീശ്വരപട്ടം’ നീങ്ങി. മാധ്യമങ്ങളും നാട്ടുകാരും വിജയിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ല.കുമ്ബളം സ്വദേശിയായ ലതീഷ് എറണാകുളത്തെ നെട്ടൂരിൽ നടത്തുന്ന ഏജൻസിയിലൂടെയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ഫലം പുറത്തുവന്നതിന് പിന്നാലെ വിജയിയെ ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങളും വർത്തമാനങ്ങളും പ്രചരിച്ചു. ഭർത്താവ് ഉപേക്ഷിച്ച നെട്ടൂർ സ്വദേശിനിക്കാണ് സമ്മാനം ലഭിച്ചതെന്ന അവസാന നിഗമനവും പരന്നു.എന്നാൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഇന്ന് ബാങ്കിൽ ടിക്കറ്റ് കൈമാറിയതോടെ ശരത് എസ്. നായർ തന്നെയാണ് 25 കോടി രൂപയുടെ തിരുവോണം ബമ്പർ ലോട്ടറി ജേതാവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ദിവസങ്ങളായി നീണ്ട പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി