സ്വര്‍ണവിപണിയില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ഇപ്പോള്‍ ഒരു ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ആദ്യം പവന് വില 56,000 രൂപ മാത്രമായിരുന്നു. വെറും രണ്ട് മാസത്തിനിടെ തന്നെ ഏകദേശം 15,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.വില ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അതേ സമയം, വില ഉയർന്നതിനെ ലാഭാവസരമായി കണ്ട് സ്വര്‍ണം വില്‍പ്പന നടത്തുന്നതിനുള്ള പ്രവണതയും ശക്തമാകുകയാണ്. രണ്ട് മാസം മുമ്പ് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ പവന് 14,000 രൂപ വരെ അധികം ലഭിക്കുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടം
സ്വര്‍ണവില കുതിച്ചുയരുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഗുണമായി മാറിയിരിക്കുന്നു. സ്വര്‍ണത്തില്‍നിന്ന് ദീര്‍ഘകാല ലാഭം ലഭിക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് നിക്ഷേപകര്‍ ഭൂമിയിലേക്കും കെട്ടിടനിര്‍മാണത്തിലേക്കും ശ്രദ്ധതിരിക്കുന്നു. വില ഉയര്‍ന്നതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിച്ചതോടെ കൈവശമുള്ള സ്വര്‍ണം വിറ്റ് ഭൂമി വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.ഭൂമിയിലേക്കുള്ള നിക്ഷേപം ഭാവിയില്‍ ഉറപ്പായ മൂല്യവര്‍ധന നല്‍കുമെന്ന ധാരണയാണ് ഈ മാറ്റത്തിന് പിന്നില്‍. വില കുറഞ്ഞ സമയത്ത് ഭൂമി വാങ്ങി പിന്നീട് കൂടുതലായി വില്‍ക്കാനുള്ള സാധ്യതയും ഈ മേഖലയിലെ താല്‍പര്യം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സ്വര്‍ണം വില്‍പ്പന നടത്തുന്നവരുടെ എണ്ണം 30% വര്‍ധിച്ചു
സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കഴിഞ്ഞ കാലത്തേക്കാള്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു. വില ഉയര്‍ന്നിരിക്കുന്ന ഈ ഘട്ടത്തില്‍ സ്വര്‍ണം വിറ്റ് അത്യാവശ്യ ആവശ്യങ്ങള്‍ നിറവേറ്റാനോ വീടു പണിയാനോ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. ഏകദേശം 50 പവന്‍ സ്വര്‍ണം വിറ്റാല്‍ ഒരു മികച്ച വീടിന്റെ ചെലവ് തീര്‍ക്കാന്‍ സാധിക്കും. ബാങ്ക് വായ്പയും ദീർഘകാല ഇഎംഐയും ഒഴിവാക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
ജിഎസ്ടി 2.0 പ്രോത്സാഹനം നൽകുന്നു
ഭവനനിര്‍മാണ സാമഗ്രികളുടെ വില കുറയാന്‍ ജിഎസ്ടി 2.0 വഴി അനുകൂല സാഹചര്യം സൃഷ്ടിച്ചതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് പ്രചോദനമായിട്ടുണ്ട്. ഇതോടെ സ്വര്‍ണം വിറ്റ് ലഭിക്കുന്ന തുക ഭവന, കെട്ടിട നിര്‍മാണ മേഖലയിലേക്ക് ഒഴുകുകയാണ്.
വില താഴുമെന്ന ആശങ്കയും ലാഭമെടുക്കാനുള്ള അവസരവും
വില ഇത്രയും വേഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത കാലത്ത് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടാകുമോയെന്ന ആശങ്കയും വിപണിയില്‍ നിലനില്‍ക്കുന്നു. അതേസമയം, വില കുറഞ്ഞ സമയത്ത് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ കൂടുതലായ വിലയ്ക്ക് വില്‍ക്കാനുള്ള മികച്ച അവസരമായി പലരും കാണുന്നു.
കെഎസ്‌ആര്‍ടിസിയില്‍ പരസ്യം പിടിക്കാം! മാസം ഒരു ലക്ഷമെങ്കിലും പോക്കറ്റിലാക്കാം’ പുതിയ പദ്ധതി വരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന കെ.എസ്.ആർ.ടി.സി.യെ കരകയറ്റാൻ ഗതാഗത വകുപ്പ് പുതിയ തൊഴിൽ സൃഷ്ടി പദ്ധതിയുമായി രംഗത്ത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ച ‘തൊഴിൽ ദാന പദ്ധതി’ വഴി സാധാരണ പൗരന്മാർക്കും കെഎസ്‌ആർടിസിക്കായി പരസ്യങ്ങൾ പിടിച്ച് വരുമാനം നേടാനുള്ള അവസരമൊരുങ്ങുന്നു.പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നല്‍കുന്നവർക്ക് 15 ശതമാനം വരെ കമ്മീഷൻ ലഭിക്കും. ഇതിലൂടെ യുവാക്കൾക്കും സാധാരണ പൗരന്മാർക്കും മാന്യമായ തൊഴിൽ അവസരവും കെഎസ്‌ആർടിസിക്ക് അധിക വരുമാന സ്രോതസുമാകും. പരസ്യവരുമാനം കാര്യക്ഷമമാക്കി കോർപ്പറേഷനെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.📌 പരസ്യ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ പരസ്യ കമ്പനികളോട് മന്ത്രി ഗണേഷ് കുമാർ കടുത്ത വിമർശനവുമായി. പരസ്യ മേഖലയിൽ ഉണ്ടായ അനിയന്ത്രിതമായ ഇടപാടുകളാണ് കോടികളുടെ നഷ്ടത്തിന് കാരണമെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ 6 മുതൽ 7 വർഷങ്ങൾക്കുള്ളിൽ പരസ്യ രംഗത്തെ ക്രമക്കേടുകൾ മൂലം ഏകദേശം ₹65 കോടി വരെ നഷ്ടമുണ്ടായതായി മന്ത്രി വ്യക്തമാക്കി.ടെൻഡർ നേടിയ ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ സൃഷ്ടിച്ച് കോടതിയിൽ പോയി പണം കൈക്കലാക്കുന്നതാണ് പ്രധാന പ്രശ്നം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇതിനെ മറികടക്കാനായി അവർ കൂട്ടായ്മകൾ രൂപീകരിച്ച് ടെൻഡറുകളിൽ നിന്ന് പിന്മാറുന്ന പുതിയ രീതി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.‘അവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലാക്കാൻ സമയമായി’ എന്ന വാക്കുകളോടെയാണ് മന്ത്രി പുതിയ പദ്ധതിയെ പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി പരസ്യവരുമാനം വർധിപ്പിച്ച് കെഎസ്‌ആർടിസിയെ കരകയറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സുഗതകുമാരി ടീച്ചര്‍ക്ക് മീനങ്ങാടിയില്‍ സ്മൃതിവനം ഒരുങ്ങുന്നു
കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ സ്മരണയെ നിലനിറുത്തി മീനങ്ങാടിയിൽ സ്മൃതിവനം രൂപംകൊള്ളുന്നു. മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന് കീഴിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ ഹരിതപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പരിസ്ഥിതിയോടുള്ള സ്നേഹവും സംരക്ഷണബോധവും വളർത്തുന്ന ലക്ഷ്യത്തോടെയാണ് സ്മൃതിവനം ഒരുക്കുന്നത്.എന്നാൽ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഇപ്പോഴത്തെ വിലക്ക് കൂടാതെ പണിക്കൂലിയും (കുറഞ്ഞത് 5%) ചേർക്കേണ്ടിവരുമെന്ന് സൂചിപ്പിക്കപ്പെടുന്നു, അതിനാൽ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയിലധികം ചെലവഴിക്കേണ്ടിവരും.സ്വർണവിലയിൽ ഉയർച്ച ഉണ്ടായിട്ടും സ്വർണ ആവശ്യകതയിൽ കുറഞ്ഞു പോയിട്ടില്ല, ഇത് വിപണിയിൽ സ്വർണത്തിന്റെ ദീർഘകാല ശ്രദ്ധ നിലനിൽക്കുന്നുണ്ടെന്ന് പ്രതിഫലിപ്പിക്കുന്നു.
യാത്രാദുരിതത്തിന് വിരാമം;പുലിക്കാട്ട് കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്
ത വിഞ്ഞാൽ–തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളാട് പുലിക്കാട്ട് കടവിൽ പുതിയ പാലം യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. ദശാബ്ദങ്ങളായി പ്രദേശവാസികളെ അലട്ടിയ യാത്രാദുരിതങ്ങൾക്ക് ഒടുവിൽ പരിഹാരം ലഭിക്കുകയാണ്.നേരത്തേ യാത്രയ്ക്ക് ആശ്രയിച്ചിരുന്നത് മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോകുന്ന തൂക്ക് മരപ്പാലമായിരുന്നു. പാലം മുങ്ങുമ്പോൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വന്ന ദുരിതമാണ് നാട്ടുകാർ നേരിട്ടിരുന്നത്.വാളാട് പുലിക്കാട്ട് കടവിൽ കോൺക്രീറ്റ് പാലം പണിയണമെന്ന് നാട്ടുകാർ ഉന്നയിച്ച ദീർഘകാല ആവശ്യം മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപെടലിൽ യാഥാർത്ഥ്യമായതോടെ 11 കോടി രൂപയുടെ ഭരണാനുമതിയോടെ നിർമാണം അവസാനഘട്ടത്തിലെത്തി.90 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയതാണ്. ബി.എം.ബി.സി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റർ പുഴയോര സംരക്ഷണ ഭിത്തിയും ഇതോടൊപ്പം.
പണിയപ്പെടുന്നു. പാലം പൂർത്തിയായാൽ വാളാട്–പുതുശ്ശേരി, പേരിയ–തേറ്റമല–വെള്ളമുണ്ട ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും വേഗത്തിലും ആക്കും.പുതിയ പാലം വാളാട് എ.എൽ.പി. സ്കൂൾ, ജയ്ഹിന്ദ് എൽ.പി. സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യവും പുതുശ്ശേരി–ആലക്കൽ–പൊള്ളംപാറ പ്രദേശവാസികൾക്ക് മാനന്തവാടിയിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗവുമാകും. ഒക്ടോബർ അവസാനം പാലം തുറന്നുകിട്ടുമ്പോൾ തൊണ്ടർനാട്–വെള്ളമുണ്ട മേഖലയിൽ ജനങ്ങൾ നേരിട്ടിരുന്ന ദശാബ്ദങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടുകൾക്ക് ഒരുങ്ങിയ പരിഹാരമാകും ഇത്.
ഇന്ത്യൻ ആര്‍മിയില്‍ ചേരാൻ താല്‍പ്പര്യമുണ്ടോ? 194 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു – ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യൻ ആർമിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡിജി ഇഎംഇ) വിവിധ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് വൻതോതിൽ നിയമനം നടത്തുന്നു. 194 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ് ക്യാമ്പയിൻ വഴി നിറയ്ക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ രീതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണെന്ന് അധികൃതർ അറിയിച്ചു.ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ, ബംഗളൂരു തുടങ്ങിയ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും നിയമനം ലഭിക്കുക. ഇന്ത്യൻ ആർമിയുടെ സിവിലിയൻ വിഭാഗത്തിലെ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്, അതിനാൽ സേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. വിദ്യാഭ്യാസ യോഗ്യതയായി ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റോ 10+2 പാസോ ആവശ്യമുണ്ട്. വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എൻജിനീയർ എക്യുപ്‌മെന്റ്മെക്കാനിക് തസ്തികകൾക്ക് 10+2 പാസായിരിക്കണം, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും വേണം. മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ തസ്തികകൾക്കായി ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത ആവശ്യമാണ്.സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (LDC) സ്ഥാനത്തേക്ക് അപേക്ഷിക്കാൻ 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ, ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. ഫയർമാൻ തസ്തികയ്ക്കായി മെട്രിക്കുലേഷൻ പാസായിരിക്കുകയും ശാരീരികക്ഷമതയും അഗ്നിശമന ഉപകരണങ്ങളിലെ പരിജ്ഞാനവും ഉണ്ടായിരിക്കണം. കുക്ക് സ്ഥാനത്തേക്ക് മെട്രിക്കുലേഷൻ യോഗ്യതയും പാചക പരിജ്ഞാനവും ആവശ്യമാണ്. ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ തസ്തികകൾക്കും മെട്രിക്കുലേഷൻ യോഗ്യത മതിയാകും.പ്രായപരിധി 18 മുതൽ 25 വരെയാണ്. സംവരണ വിഭാഗത്തിലുള്ള അപേക്ഷകർക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ലഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സ്കിൽ ടെസ്റ്റും ഉൾപ്പെടുന്നു. അപേക്ഷാ നടപടികളെയും വിശദമായ മാർഗ്ഗനിർദേശങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://indianarmy.nic.in/ സന്ദർശിക്കാവുന്നതാണ്.
മൂപ്പൈനാട്ടിൽ ജില്ലയുടെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം പ്രവർത്തനം തുടങ്ങി
ജില്ലയിലെ ആദ്യ ഒപി ലെവൽ പഞ്ചകർമ ചികിത്സാകേന്ദ്രം മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലിൽ ഇന്ന് പ്രവർത്തനം തുടങ്ങുന്നു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ ആസ്തിവികസന നിധി ഉപയോഗിച്ച് പാടിവയലിൽ ഡയാലിസിസ് സെൻററിന് നിർമിച്ച കെട്ടിടത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് കീഴിൽ ഈ ചികിത്സാ കേന്ദ്രം പ്രവർത്തിക്കും.കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നു രാവിലെ 11 മണിക്ക് ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കും, എന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡൻറ് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചോഡോ, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സി.എൻ. രേഖ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചകർമ ചികിത്സാ ലഭ്യമാക്കുന്നതാണ് ഒപി ലെവൽ കേന്ദ്രങ്ങളുടെ ലക്ഷ്യം.രാജ്യത്തെ നാഷണൽ ആയുഷ് മിഷന്റെ ഭാഗമായ 25 ഒപി ലെവൽ പഞ്ചകർമ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും വിദഗ്ധ മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റുകൾ, മറ്റ് ജീവനക്കാർ എന്നിവർ സേവനമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും.ശുചിത്വം, അണുനശീകരണം, മാലിന്യ സംസ്കരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മൂപ്പൈനാട് ഗവ. ആയുർവേദ ഡിസ്പെൻസറി ഈ വർഷം കായകൽപ്പ പുരസ്കാരത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനവും നേടി.