പ്രതികൂല കാലാവസ്ഥ; ജില്ലാ സ്കൂൾ കായിക മേള മത്സരങ്ങൾ മാറ്റി

തുടർച്ചയായ മഴ കാരണം ജില്ലാ സ്കൂൾ കായിക മേളയിലെ പ്രധാന മത്സരങ്ങൾ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടതായിരുന്ന സീനിയർ ബോയ്‌സ്, ജൂനിയർ ബോയ്‌സ് ഡിസ്‌കസ് ത്രോ, പോൾ വാൾട്ട്, സീനിയർ ഗേൾസ് ഷോട്ട്പുട്ട് എന്നിവ നാളെയായി മാറ്റി. അവസാന ദിവസമായ നാളെ രാവിലെ 10 മുതൽ ഈ മത്സരങ്ങൾ പുതിയ ഷെഡ്യൂൾ പ്രകാരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.മഴയെ തുടർന്ന് മത്സരാർത്ഥികൾക്കും സംഘാടകർക്കും ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടി വന്നെങ്കിലും, എല്ലാ ഇനങ്ങളും നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ച് പ്രതിസന്ധിയിൽ സർക്കാർ ഹെലികോപ്റ്റർ; പ്രതിമാസ വാടകയും കുടിശ്ശികയും തലവേദനയായി

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരുന്ന ഫണ്ടിൽ വൻ വെട്ടിക്കുറവ് വന്നതോടെ സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പദ്ധതിയുടെ ഭാവി ഗുരുതര പ്രതിസന്ധിയിലായി. പ്രതിവർഷം 20 കോടി രൂപ ലഭിച്ചിരുന്ന ഫണ്ടിൽ 75% വെട്ടിക്കുറച്ച് 5 കോടി രൂപയ്ക്കും താഴെയാക്കിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.ഇതിന്റെ പ്രതിഫലമായി പ്രതിമാസം 80 ലക്ഷം രൂപയോളം വരുന്ന ഹെലികോപ്റ്റർ വാടക നൽകുന്നത് മുടങ്ങി, നിലവിൽ മൂന്നു കോടിയിലധികം രൂപയുടെ കുടിശ്ശികയും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിച്ചതായി പോലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത്.ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ ഭീഷണിയില്ലാത്ത പ്രദേശങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ, വയനാട് ജില്ലകളെ പട്ടികയിൽ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇതിനെതിരെ സർക്കാരിന്റെ ഇരട്ടത്താപ്പിനെ കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാണ്.ഹെലികോപ്റ്റർ വാങ്ങിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംശയങ്ങളുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിൽ കൊണ്ടുവന്ന ഹെലികോപ്റ്റർ ഇതുവരെ യാതൊരു പ്രധാന ദൗത്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നതാണ് ആരോപണം. മറിച്ച്, ഉയർന്ന ഉദ്യോഗസ്ഥരും വി.ഐ.പി. യാത്രകളും മാത്രമാണ് പ്രധാനമായും നടന്നതെന്ന വിമർശനമാണ് ഉയരുന്നത്.മൂന്ന് വർഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും പ്രതിമാസ വാടകയായ 80 ലക്ഷം രൂപയും ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാർക്കിംഗ് ഫീസ് എന്നിവയും സംസ്ഥാന ഖജനാവിൽ നിന്ന് തന്നെ വഹിക്കേണ്ടിവരും. ഇതോടെ തണ്ടർബോൾട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങി മറ്റു മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ഹെലികോപ്റ്റർ വാടകയും അനുബന്ധ ചെലവുകളും സംസ്ഥാന ഖജനാവിൽ നിന്ന് നിറവേറ്റാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വിമർശനങ്ങളും ശക്തമാകുന്നു. പൊതുജനങ്ങളുടെ പണമാണ് ഇത്തരം ആഡംബര പദ്ധതികൾക്ക് ഉപയോഗിക്കുന്നത് എന്നത് വലിയ ചർച്ചയായിരിക്കുകയാണ്.

ഇന്നത്തെ സ്വര്‍ണ വില ഞെട്ടിച്ചു; റോക്കറ്റ് കുതിപ്പില്‍ കണ്ണുതള്ളി ഉപഭോക്താക്കള്‍

കേരളത്തിൽ സ്വർണവില ഇന്നലെ വീണ്ടും ചരിത്രപരമായ ഉയരത്തിൽ എത്തി. ഇന്ന് രാവിലെ പവന് 2,000 രൂപ വർധിച്ച് 94,000 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തി, ഇത് സംസ്ഥാനത്തെ സ്വർണവിലയിൽ ശക്തമായ കുതിപ്പ് സൃഷ്ടിച്ചു.ഇപ്പോൾ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി 5% കൂടാതെ ജിഎസ്ടി 3%, ഹാൾമാർക്കിങ് ചാർജുകൾ കൂടി ചേർത്താൽ, ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ ചെലവ് വരും.സ്വർണ വിപണിയിലെ ഈ കുതിപ്പിൽ ഉപഭോക്താക്കൾ ആശങ്കയിൽ, സ്വർണ നിക്ഷേപകർക്ക് വലിയ മുന്നറിയിപ്പ്.

പയ്യമ്പള്ളി കുറുവാ ദ്വീപ് റോഡ് തകർന്നതോടെ യാത്ര ദുരിതം; അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായി രംഗത്ത്

പ യ്യമ്പള്ളി: കഴിഞ്ഞ രണ്ടു വർഷങ്ങളായി പയ്യമ്പള്ളി കുറുവാ ദ്വീപ് റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. നിരവധി യാത്രക്കാരും ടൂറിസ്റ്റുകളും ദിനംപ്രതി ഉപയോഗിക്കുന്ന പ്രധാന റോഡായിട്ടും, ബന്ധപ്പെട്ട വകുപ്പുകൾ ഇതുവരെ യാതൊരു പരിഹാര നടപടികളും സ്വീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന ആരോപണം.അന്തർ സംസ്ഥാന പാതയായ മൈസൂർ റോഡുമായി എളുപ്പത്തിൽ ബന്ധപ്പെടുന്ന പ്രധാന മാർഗമാണിത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ഗതാഗതത്തിന് അനിവാര്യമായ ഈ റോഡ് അറ്റകുറ്റപ്പണി ലഭിക്കാതെ അനാഥമായി കിടക്കുകയാണ് ഇപ്പോഴും.പിഡബ്ല്യുഡിയും മുനിസിപ്പാലിറ്റിയും അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. തുടർച്ചയായ അവഗണനയോട് ശക്തമായ പ്രതിഷേധം ഉയരുകയാണ് നാട്ടുകാരിൽ നിന്ന്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version