കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാറിൻ്റെ സത്യവാങ്മൂലം തള്ളി ഹൈക്കോടതി. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് തികഞ്ഞ വിഭാഗീയ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രം നടപ്പാക്കിയത്. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനും പ്രചാരണത്തിനും മാത്രം. കഴിഞ്ഞ വർഷം വെള്ളപ്പൊക്ക ക്കെടുതി നേരിട്ട ഗുജറാത്ത്, അസം സംസ്ഥാനങ്ങൾക്കായി 707 കോടി, ഹരിയാന, എം.പി, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് 903.67 കോടി രൂപയുടെ അധിക സഹായമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇവിടെ സംഭവിച്ചതൊന്നും അതിതീവ്ര ദുരന്തമായിരുന്നില്ല. തുണയായത് ജനകീയ സഹായം മാത്രം. 950 വായ്പകളിലായി 1043 കുടുംബങ്ങൾ എടുത്ത 33.63 കോടി രൂപ എഴുതി തള്ളുകയില്ലെന്ന കേന്ദ്രത്തിലെ RSS ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും , അതിന് നേതൃത്വം നൽകുന്ന മോദി സർക്കാരിന്റെയും തീരുമാനത്തിലും അതിനെ സ്വാഗതം ചെയ്ത BJP സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിലും സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു. വൻകിട മുതലാളിമാരുടെയും, കോർപ്പറേറ്റുകളുടെയും കോടിക്കണക്കിന് രൂപ നിരുപാധികം എഴുതി തള്ളിയ നരേന്ദ്ര മോദി ഭരണകൂടം, മുണ്ടക്കൈ-ചൂരൽ മല ദുരന്ത ബാധിതരോടും, വയനാടിനോടും കാണിക്കുന്നത് കടുത്ത അവഗണനയും വഞ്ചനയും, നീതി നിഷേധവും ഭരണഘടനയോടും, ഫെഡറൽ സംവിധാനങ്ങളോടും കാണിക്കുന്ന അവഹേളനവുമാണ്. ദുരന്ത മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും, മതിയായ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും, തൊഴിലും, അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി സുരക്ഷിത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുക, ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തളളുക, എന്ന ആവശ്യങ്ങളുയർത്തിക്കൊണ്ട് ദുരന്ത ബാധിതരും പ്രദേശവാസികളും നടത്തി വരുന്ന മുഴുവൻ സമരങ്ങൾക്കും, നിയമ പോരാട്ടങ്ങൾക്കും പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. മുണ്ടക്കൈ-ചൂരൽ മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, മുഴുവൻദുരന്ത ബാധിതരെയും പരിസ്ഥിതി ലോല മേഖലകളിൽ അപകട ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെയും മതിയായ ഭൂമിയും, വാസയോഗ്യമായ പാർപ്പിടവും നൽകി, സുരക്ഷിത സ്ഥലങ്ങളിൽ അടിയന്തിരമായി പുനരധിവസിപ്പിക്കുക, വിദേശ ബിനാമി കമ്പനി ഹാരിസണും, എൽസ്റ്റൺ അടക്കമുള്ള തോട്ടം മാഫിയകളും അനധികൃതമായി കയ്യടക്കിയ സർക്കാർ ഭൂമി പുനരധിവാസത്തിനായി നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കുക, ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, പരിസ്ഥിതി ലോല മേഖലയിലെ മുഴുവൻ ക്വാറികളും റിസോർട്ടുകളും അടച്ചുപൂട്ടുക, ദുരന്ത മേഖലയിലെ കോർപ്പറേറ്റ് തുരങ്ക പാത ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങളുയർത്തി സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ നേതൃത്വത്തിൽ, വയനാട്, ജില്ലാ ഭരണ കൂടത്തിന് മുമ്പിൽ 127 ദിവസം നടത്തിയ സത്യാഗ്രഹ സമരം, ദുരന്ത ബാധിതരുടെ കലക്ടറേറ്റ്ധർണ്ണ, തോട്ടം മേഖലയെയും, പരിസ്ഥിതി ലോല വില്ലേജുകളെയും , അപകട സാധ്യത നിലനിൽക്കുന്ന മലകളെയും അടിവാരങ്ങളെയും കേന്ദ്രീകരിച്ച് പാർട്ടി നടത്തിയ പ്രചാരണ ജാഥകൾ, എച്ച്.എം.എൽ കമ്പനിയുടെ മേപ്പാടി, അരപ്പറ്റയിലെ, ഹെഡ് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് തുടങ്ങി സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ നടത്തിയ കഴിഞ്ഞ കാല സമരങ്ങളുടെ തുടർച്ചയായി, ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തളളാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, ദുരന്ത മേഖലയിലെ മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത,അതേ സമയം പുനരധിവാസത്തിന്റെ പേരിൽ എൽസ്റ്റൺ അടക്കമുള്ള തോട്ടം മാഫിയകളെയും,ആയിരക്കണക്കിനേക്കർ സർക്കാർ ഭൂമി അനധികൃതമായികൈവശം വച്ചിരിക്കുന്ന വിദേശ ബിനാമി കമ്പനി ഹാരിസണിനെയും സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും, ശക്തമായ ജനകിയ, സമരങ്ങൾക്ക് നേതൃത്വം നൽകാൻ സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ, വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. പി.എം. ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു.കെ.വി. പ്രകാശ്സെക്രട്ടറിജില്ല കമ്മിറ്റിCPIML RED STAR വയനാട് Ph: 9400560605