സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത് വന്‍ ശമ്പള വര്‍ധന;എട്ടാം ശമ്പള കമ്മീഷനില്‍ ‘ഫിറ്റ്‌മെന്റ് ഫാക്ടര്‍’ നിര്‍ണായകം

2025 ഡിസംബറില്‍ നിലവിലെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതോടെ, എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന സൂചനകളോടെയാണ് സർക്കാർ ജീവനക്കാരിൽ പ്രതീക്ഷകൾ ഉയരുന്നത്. ശമ്പള ഘടനയിൽ വൻ പരിഷ്‌കരണങ്ങളാണ് ഈ കമ്മീഷൻ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

പ്രത്യേകിച്ച് ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് എല്ലാവരുടെയും ശ്രദ്ധ. 1.92നും 2.86നും ഇടയിലാണ് പുതിയ ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിക്കപ്പെടുമെന്നാണു പ്രതീക്ഷ. ഇതിൽ ഏറ്റവും സാധ്യതയുള്ളത് 1.96 എന്ന നിരക്കാണ്. ഈ ഫാക്ടർ അടിസ്ഥാനമാക്കി ശമ്പളത്തിൽ ഇരട്ടിയിലധികം വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ ലെവൽ 1 വിഭാഗത്തിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ₹18,000 ആണെങ്കിൽ, ഫിറ്റ്‌മെന്റ് ഫാക്ടർ 1.96 ആയി കണക്കാക്കിയാൽ അത് ₹35,280 ആയി ഉയരും. ഇതിന് പുറമേ എച്ച്‌ആർഎ (HRA), ക്ഷാമബത്ത (DA) തുടങ്ങിയ മറ്റു അലവൻസുകളും ചേർന്നാൽ ശമ്പളം കൂടുതൽ ഉയരും. ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ എച്ച്‌ആർഎയുടെ തുകയും വ്യത്യാസപ്പെടും. അതേസമയം, ലെവൽ 9 വിഭാഗത്തിലെ ജീവനക്കാർക്ക് നിലവിൽ ₹53,100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് 58% ക്ഷാമബത്ത ചേർത്താൽ ₹30,798 രൂപയും, 27% HRA കണക്കാക്കിയാൽ ₹14,337 രൂപയും ലഭിക്കും. ഇപ്പോഴത്തെ മൊത്തം ശമ്പളം ഏകദേശം ₹98,235 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നാൽ ഇവരുടെ അടിസ്ഥാന ശമ്പളം ₹1,04,076 ആയും HRA ₹28,101 ആയും ഉയർന്ന് മൊത്തം ₹1,32,177 രൂപയായി ഉയരും.ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റം അനുസരിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ ഉയർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ കമ്മീഷന്റെ ശുപാർശകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ശമ്പള ഘടനയിൽ ചരിത്രപരമായ പരിഷ്‌കരണം നടപ്പിലാകും.

സർക്കാരിന്റെ വലിയ ആരോഗ്യ പ്രഖ്യാപനം: നിസ്സഹായർക്കെല്ലാം സൗജന്യ ചികിത്സ ഉറപ്പ് – മന്ത്രി വീണാ ജോർജ്

ചെലവേറിയ ചികിത്സ കൾക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാറെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 1500 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ഇതുവരെ വിനിയോഗിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഒരാളും നിസ്സഹായരാവാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ മികവുറ്റതാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിൽ അക്ഷീണം പ്രയത്നിക്കുന്ന മുഴുവൻ ആളുകളെയും മന്ത്രി അഭിനന്ദിച്ചു.താലൂക്ക് ആശുപത്രിയിലെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ, പോളി ഡെന്റൽ ക്ലിനിക്, വയോജന വാർഡ്, ഫിസിയോതെറാപ്പി – ഹാബിലിറ്റേഷൻ യൂണിറ്റുകൾ, ഫേക്കോ എമൽസിഫിക്കേഷൻ മെഷീൻ, വയോജന – വിഭിന്ന ശേഷി സൗഹൃദ കേന്ദ്രങ്ങൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ പട്ടികജാതി -പട്ടിവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി സുധി, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻ ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ അനീഷ് ബി നായർ, ലത ശശി, ഷാമില ജുനൈസ്, ഷമീർ മഠത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അറിവും കലയും ഒത്തൊരുമിക്കാൻ കൂവമൂലക്കുന്ന് ഉന്നതിക്കാർക്ക് സാമൂഹ്യ പഠന മുറിയും സാംസ്കാരിക നിലയവും സജ്ജമായി

പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൂവമൂലക്കുന്ന് ഉന്നതിയിൽ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും സജ്ജമായി.ഉന്നതി നിവാസികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ വളർച്ച ലക്ഷ്യമിട്ടാണ് സമഗ്ര പഠന-സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചത്.ഗ്രാമത്തിലെ പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വനിതകൾ, മുതിർന്നവർക്കെല്ലാം വിജ്ഞാന വിനിമയത്തിനും സാംസ്കാരിക പ്രകടനങ്ങൾക്കും ഒറ്റ വേദിയൊരുക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പട്ടികവർഗ്ഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിർമ്മിച്ചത്. 971 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വിശാലമായ ഹാൾ, ഓഫീസ് മുറി, ടോയ്ലറ്റ്, വരാന്ത, പടിക്കെട്ട് ഉൾപ്പെള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.അറിവും കലയും സമൂഹബോധവും ഒരുമിക്കുന്ന കേന്ദ്രം ഉന്നതിയുടെ സാമൂഹ്യ, സാംസ്കാരിക പുനരുജ്ജീവനത്തിന് വഴിതെളിക്കും.കൂവമൂലക്കുന്ന് ഉന്നതിയിലെ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമറ്റം, വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലയിൽ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം. മജീദ്, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ സാജിത്, പനമരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷില്ലി ജോർജ്, പനമരം ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഉമ്മർ, ഊരുമൂപ്പൻ ബാബു രാജ്, എസ്. ടി പ്രൊമോട്ടർ കെ. ആർ മണികണ്ഠൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ തീരാത്ത റോഡ്പണിയിലെ നാട്ടുകാരുടെ നൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച്‌ ഒരു പൗരൻ

പുളിഞ്ഞാൽ പ്രദേശത്ത് പുതിയൊരു പഴഞ്ചൊല്ല് ജന്മംകൊണ്ടു – “പുളിഞ്ഞാൽ റോഡ് പോലെ”. അതായത്, ഒരു ജോലി ആരംഭിച്ചെങ്കിലും പൂർത്തിയാകാതെ അനന്തമായി നീളുന്നത്. ഈ പഴഞ്ചൊല്ലിന്റെ യാഥാർഥ്യങ്ങൾ ഇപ്പോൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുകയാണ്, ഒരു പൗരൻ അയച്ച കത്തിലൂടെ.ഭരണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃകക്ഷികളും പരാജയപ്പെട്ട നീണ്ട യജ്ഞത്തിന്റെ അവസാന അധ്യായമാണിത്.പൗരന്റെ കാത്തിരിപ്പിന് ഫലമായി, പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പുളിഞ്ഞാൽ റോഡിന് ഫണ്ട് അനുവദിച്ചു. വെള്ളമുണ്ടിൽ നിന്ന് പുളിഞ്ഞാൽ മൊതക്കരവഴി, ആറുവാളിനടുത്ത തോട്ടോളിപ്പടിവരെയുള്ള പുതിയ റോഡ് 2021-ൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി 8.7 കോടി രൂപ ചെലവിൽ നിർമ്മാണ കരാർ ഏറ്റെടുക്കുകയായിരുന്നു.എങ്കിലും, റോഡ് പണി തുടക്കം മുതൽ പല ഘട്ടങ്ങളിലും വീഴ്ചകളെ നേരിടുകയും കരാറുകാരന്റെയും ഏറ്റെടുക്കുകയായിരുന്നു.എങ്കിലും, റോഡ് പണി തുടക്കം മുതൽ പല ഘട്ടങ്ങളിലും വീഴ്ചകളെ നേരിടുകയും കരാറുകാരന്റെയും ബന്ധപ്പെട്ടവരുടെയും അലംഭാവം റോഡ് നിർമാണത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിനു പുറമേ, ജൽജീവൽ മിഷന്റെ പൈപ്പിടൽ പ്രവർത്തനങ്ങളും നിർമാണം മുടക്കിയതാണ്.റോഡിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തനം മൊതക്കര-തോട്ടോളി ഭാഗത്ത് വെട്ടിയിരുന്ന വീതിയില്ലായ്മ കാരണം പ്രദേശവാസികൾ പരാതി ഉയർത്തി. താക്കീത് അനുസരിച്ച് ഇപ്പോൾ റോഡ് വീതികൂട്ടൽ പ്രവർത്തനങ്ങളും നടക്കുകയാണ്. മഞ്ഞപ്പൊടിയുള്ള മഴക്കാലത്ത് ടാറിങ് ചെയ്ത ഭാഗങ്ങളിലും പല സ്ഥലങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ നിലയിൽ റോഡ് നിലനിൽക്കുന്നു.ആദ്യ റീച്ച് തോട്ടോളിപ്പടിമുതൽ മൊതക്കര വരെ ടാറിങ് പൂർത്തിയാക്കിയെങ്കിലും ശരാശരി നിലവാരവും പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പരാതി പറയുന്നത്. ഇനി മൂന്നു കിലോമീറ്റർ ടാറിങ് കൂടി ചെയ്താൽ വെള്ളമുണ്ടവരെ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ടാറിങ് സാമഗ്രികൾ മാത്രം എത്തിച്ചേർന്നിരിക്കുന്നു, പൂർത്തിയാകാനുള്ള ഉറപ്പില്ല. മൊതക്കരയ്ക്ക് സമീപമുള്ള പാലം നിർമാണത്തിനായി ടെൻഡർ നടപടികൾ മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്.വർഷങ്ങൾകൂടി നീളാൻ സാധ്യതയുള്ള ഈ റോഡ് നിർമാണം, മഴക്കാലത്ത് കൂടുതൽ വൈകുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ പ്രതീക്ഷയും കാത്തിരിപ്പും പരീക്ഷിക്കുന്ന വസ്തുതയായി മാറി.

ഇന്ന് ഇന്ത്യയിലെ സ്വർണവില സർവകാല റെക്കോർഡ് തൊട്ടു!: ഇന്നത്തെ വില അറിയാo

പൗരുഷം ഉണർത്താൻ ആദിവാസി വാജി തൈലംമെച്ചപ്പെട്ട സ്റ്റാമിനയും ശക്തിയുംകൂടുതൽ അറിയുകസാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും സ്വപ്നം പോലെയാണ് സ്വർണം ഇന്ന്. ഇന്നത്തെ വ്യാപാരനിലയിൽ ഒരു പവൻ സ്വർണത്തിന് ₹97,360 രൂപയായി, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.പണിക്കൂലിയും ജിഎസ്ടിയും ചേർക്കുമ്പോൾ പൊക്കറ്റ് കാലിയാകുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള വിപണിയിൽ സ്വർണത്തിന് ഔൺസ് വില 4,100 ഡോളറിന് മുകളില്‍ എത്തിയിട്ടുണ്ട്, ഈ വർഷം മാത്രം സ്വർണ്ണത്തിൽ 50% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 തുടക്കം മുതൽ ഏകദേശം 100% നേട്ടം സ്വർണ്ണം സ്വന്തമാക്കിയിട്ടുണ്ട്.സ്വർണവിലയുടെ റെക്കോർഡ് കുതിച്ചുയരുന്നതിന് നിരവധി കാരണം ഉണ്ട്. സർക്കാർ കടബാധ്യതയുടെ ഉയർച്ചയും യുഎസ് സർക്കാരിന്റെ നികുതിയടച്ചുപൂട്ടലും സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രധാന ഘടകങ്ങളാണ്. പ്രത്യേകിച്ച്, ഗോൾഡ് ഇ.ടി.എഫ് (Gold ETF) നിക്ഷേപങ്ങളിൽ ഉണ്ടായ വർദ്ധിച്ച ഡിമാൻഡ് സ്വർണ വില ഉയരുന്നതിന് വലിയ സ്വാധീനം ചെലുത്തി. ഇത് സാധാരണ നിക്ഷേപകർക്ക് സ്വർണത്തിൽ നിക്ഷേപം നടത്താൻ എളുപ്പമാക്കിയിട്ടുണ്ട്.ലോകത്ത് സെൻട്രൽ ബാങ്കുകൾ അവരുടെ കരുതൽ ധനം ഡോളർ പോലുള്ള കറൻസികളിൽ നിന്ന് സ്വർണത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റഷ്യയും ചൈനയും മുൻപന്തിയിലാണ്, 2006 മുതൽ എമർജിംഗ് മാർക്കറ്റ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ സ്വർണ ശേഖരം 161% വർധിച്ചിട്ടുണ്ട്. റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള തുടർച്ചയായ ഡിമാൻഡ്, സ്വർണ ഇ.ടി.എഫ് നിക്ഷേപകരുടെ ആവേശം, ആഭരണങ്ങൾക്കും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഉള്ള ഡിമാൻഡ് എന്നിവയ്ക്ക് കൂടി ചേർന്ന് സ്വർണവില അടുത്ത കാലത്തിലും ഉയരാൻ സാധ്യതയുണ്ട്.വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മാസത്തിൽ റെക്കോർഡ് പ്രതിമാസ നിക്ഷേപം നടന്നതായി വ്യക്തമാകുന്നു. സെപ്റ്റംബറിലെ സ്വർണ ഇ.ടി.എഫ് നിക്ഷേപം 26 ബില്യൺ യുഎസ് ഡോളറിലേക്കെത്തി, സെപ്റ്റംബർ വരെയുള്ള മാസത്തിലെ മൊത്തം ഫണ്ട് നിക്ഷേപം 64 ബില്യൺ യുഎസ് ഡോളറായി. ഈ സാഹചര്യത്തിൽ, സ്വർണത്തിന് വിലകൂടിയ കുതിപ്പിന് സാധ്യത തുടരുന്നു, വിപണിയിലെ മുന്നേറ്റങ്ങൾ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version