ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; ഇന്നത്തെ വില അറിയാം

വിലയിടിവിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് പവന് 560 രൂപയുടെ വര്‍ധനയോടെ വില 89,160 രൂപയിലെത്തി. ഇന്നലെ 88,600 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയുടെ വര്‍ധനയോടെ ഇപ്പോള്‍ 11,145 രൂപയാണ് ഗ്രാമിന്‍റെ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 160 രൂപയായി തുടരുന്നു.

ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവില 90,000 രൂപയില്‍ താഴെയായിരുന്നെങ്കിലും, ഇന്ന് വീണ്ടും 90,000 രൂപ കടക്കുന്ന സൂചനകളാണ് വിപണിയില്‍നിന്ന് ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വിലമാറ്റം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും, വിദഗ്ധര്‍ വൈകിട്ട് വരെ കാത്തിരുന്ന് സ്വര്‍ണം വാങ്ങാന്‍ ഉപദേശിക്കുന്നു.ഒക്ടോബര്‍ 8-നാണ് സ്വര്‍ണം ആദ്യമായി 90,000 രൂപയുടെ ചരിത്രനേട്ടം കുറിച്ചത്. അതേ മാസം 21-ന് 97,360 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില താഴോട്ടായിരുന്നു പ്രവണത, തുടര്‍ന്ന് അനിശ്ചിതത്വം തുടരുകയാണ്.സ്വര്‍ണവിലയിലെ ഈ കുതിപ്പ് പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് വില ഒരു ലക്ഷം രൂപ കടക്കുമെന്ന പ്രതീക്ഷയിലായിരിക്കെ, വിലയില്‍ ഉണ്ടായ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇപ്പോള്‍ പണിക്കൂലി ഉള്‍പ്പെടെ ഒരു പവന് സ്വര്‍ണത്തിന് ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവ്.വിലയിലെ ഈ ആവര്‍ത്തന മാറ്റം വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങുന്നവരെ ബാധിക്കുമ്പോള്‍, നിക്ഷേപകരിന് ഇത് ഗുണകരമായ സാഹചര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഗുണ്ടില്‍പ്പെട്ട അപകടം; ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു, മരണം മൂന്നായി

കര്‍ണാടകയിലെ ബേഗൂരിന് സമീപം ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്നുപേരുടെ ജീവന്‍ നഷ്ടമായി. കമ്പളക്കാട് കരിഞ്ചേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മൈസൂര്‍ മാണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഹൈസം (3) ഇന്ന് രാവിലെയാണ് മരിച്ചത്.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.അപകട ദിനം തന്നെ അബ്ദുല്‍ ബഷീര്‍ (54)യും സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (28)യുമാണ് മരണപ്പെട്ടത്. ജസീറയുടെ മകനായിരുന്നു മുഹമ്മദ് ഹൈസം. ബഷീറിന്റെ ഭാര്യ നസീമ ഇപ്പോഴും മൈസൂര്‍ മാണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വിദേശ യാത്ര പൂര്‍ത്തിയാക്കി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഈ ദാരുണ അപകടം. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

പിഎം കിസാൻ പദ്ധതിയിൽ കേരളത്തിലും ക്രമക്കേട്;അനര്‍ഹര്‍ പണം കൈപ്പറ്റി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിൽ ഗൗരവമായ ക്രമക്കേടുകൾ പുറത്തുവന്നു. സംസ്ഥാനത്ത് 7,694 കർഷക കുടുംബങ്ങൾ ഭർത്താവും ഭാര്യയും ഇരുവരും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.ഇതിനു പുറമേ പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 അനർഹർക്കും പണം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.സംസ്ഥാന സർക്കാർ ഈ വിവരങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയത്തെ അറിയിച്ചതായി ഉറവിടങ്ങൾ വ്യക്തമാക്കി. പദ്ധതിയുടെ തുടക്കഘട്ടത്തിൽ ആധാർ അടിസ്ഥാനമാക്കിയ തിരിച്ചറിയൽ സംവിധാനമില്ലാതെ, അക്ഷയകേന്ദ്രങ്ങളിലൂടെയും പ്രാദേശിക മാർഗങ്ങളിലൂടെയും വിവരശേഖരണം നടത്തിയതാണ് ഇത്തരം പിഴവുകൾക്ക് പ്രധാന കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു.ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന്, അനർഹരായവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ലഭിച്ച തുക തിരികെ കേന്ദ്ര സർക്കാരിന് കൈമാറാനുള്ള നടപടികളും സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.കേന്ദ്ര കൃഷിമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും പിഎം കിസാൻ പദ്ധതിയുടെ പ്രയോജനാർത്ഥികളുടെ വിശദമായ പട്ടിക ആവശ്യപ്പെട്ടിരുന്നു. പരിശോധനയിൽ രാജ്യമൊട്ടാകെ 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒരിലധികം പേർ ആനുകൂല്യം കൈപ്പറ്റിയതായി കേന്ദ്രം സ്ഥിരീകരിച്ചു.പ്രതിവർഷം 6,000 രൂപ മൂന്നു ഘട്ടങ്ങളായി നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ.ചെറുകിട കർഷകരെ സാമ്പത്തികമായി സഹായിക്കാനുള്ള ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. എന്നാൽ, ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ പദ്ധതിയുടെ പരസ്യമായ ഉപയോഗത്തെയും നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ നയിക്കുന്നു.

വന്യജീവി ആക്രമണങ്ങൾക്ക് വിരാമം; സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി ഇനി വനംവകുപ്പ് ജീവനക്കാരുടെ ചുമതല

വന്യജീവി ആക്രമണം കുറയ്ക്കാനും മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാനുമായി സംസ്ഥാനത്ത് നടപ്പിലാക്കിയ സോളാർ ഫെൻസിംഗ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ. ഇനി മുതൽ തകരാറിലായ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണി വനംവകുപ്പ് ജീവനക്കാർ തന്നെയായിരിക്കും നടത്തുക. ഇതിനായി സംസ്ഥാനവ്യാപകമായി ആദ്യഘട്ട പരിശീലനം പൂർത്തിയായി.മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രധാന തീരുമാനം.കാട്ടാനകൾ ജനവാസ പ്രദേശങ്ങളിലേക്ക് കടന്നുവരുന്നത് വലിയ വെല്ലുവിളിയായതിനെ തുടർന്ന്, സോളാർ ഫെൻസിംഗ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്ന നിലയിൽ വകുപ്പിന്റെ വിലയിരുത്തലുണ്ട്. എന്നാൽ ഇതുവരെ കരാർ മാർഗം അറ്റകുറ്റപ്പണി നടത്തുന്നതിനാൽ താമസം നേരിടുകയും, അതുവഴി നിരവധി ആക്രമണങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായി, ഇനി വനംവകുപ്പ് ജീവനക്കാർക്ക് നേരിട്ട് അറ്റകുറ്റപ്പണി നിർവഹിക്കാനാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.ആദ്യഘട്ടത്തിൽ 1500 ജീവനക്കാർക്ക് പരിശീലനം നൽകി, ഇവർ ഓരോ വനംസ്റ്റേഷനുകളിലെയും സഹപ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ ആവശ്യമായ ഉപകരണങ്ങളുമായി ടൂൾ റൂമുകൾ സ്ഥാപിച്ച് തകരാറുകൾ ഉടൻ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കും. നിലവിൽ പട്രോളിംഗ് മുഖാന്തരമാണ് ഫെൻസിംഗ് തകരാറുകൾ കണ്ടെത്തുന്നത്. എന്നാൽ പഴയ രീതിക്ക് പകരമായി, സിം കാർഡ് സംവിധാനമുള്ള സ്മാർട്ട് ഫെൻസിംഗ് സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.നോർത്ത് വയനാട് ഡിവിഷനിലാണ് ഈ പുതിയ സ്മാർട്ട് ഫെൻസിംഗ് സംവിധാനം പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. പദ്ധതി വിജയകരമാകുന്നുവെന്ന് തെളിഞ്ഞാൽ, അത് സംസ്ഥാനത്തുടനീളം പ്രയോഗിക്കാനുള്ള പദ്ധതി വനംവകുപ്പിന് ഉണ്ട്.വകുപ്പിന്റെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 4500 കിലോമീറ്റർ നീളത്തിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ചാൽ വന്യജീവി ആക്രമണങ്ങൾ ഗണ്യമായി കുറയ്ക്കാനാകും. ഇതിനകം 2500 കിലോമീറ്ററിൽ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്, 800 കിലോമീറ്റർ ഭാഗത്ത് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ള പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള സമഗ്ര പദ്ധതി സർക്കാർ പരിഗണനയിലാണ്. പദ്ധതി പൂർത്തിയായാൽ, വനാതിർത്തികളിൽ സുരക്ഷ ഉറപ്പാക്കാനും കാട്ടാനകളുടെ അപ്രതീക്ഷിത കയറ്റങ്ങൾ തടയാനും വലിയ സഹായമാകും എന്ന് വനംവകുപ്പ് പ്രതീക്ഷിക്കുന്നു.

മാനന്തവാടിയിൽ തെരുവുനായ ഭീഷണി വർധിക്കുന്നു;ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുകയാണ്. രാത്രി ഏഴ് മണിക്ക് ശേഷമേ വഴിയിലൂടെ നടക്കാൻ നാട്ടുകാർക്ക് ധൈര്യമുള്ളൂ. എട്ടു മുതൽ പത്തു നായ്ക്കൾവരെ കൂട്ടമായി തെരുവുകളിൽ ഇറങ്ങി കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഭീതിയിലാക്കുകയാണ്.വാഹനങ്ങൾക്ക് മുന്നിൽ നായ്ക്കൾ ചാടുന്നതും അപ്രതീക്ഷിതമായി കൂട്ടമായി ഓടുന്നതുമൂലം അപകടസാധ്യത ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച് ജോലിക്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളും വിദ്യാർത്ഥികളും ഏറെ ഭീതിയിലാണ്. സമീപത്തെ വ്യാപാരികളും രാത്രിയോടെ കട അടയ്ക്കാൻ പോലും ബുദ്ധിമുട്ടുന്നതായി പറയുന്നു.ചില ദിവസങ്ങൾ മുൻപ് എൽ.എഫ്. യു.പി. സ്കൂളിന് സമീപം രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവവും നാട്ടിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പരാതികൾ ഉയർന്നിട്ടും വിഷയത്തിൽ ഭരണകൂടം യാതൊരു ഗൗരവമായ ഇടപെടലും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.“മറ്റൊരു വലിയ ദുരന്തം സംഭവിച്ചതിന് ശേഷമേ അധികാരികൾ കണ്ണുതുറക്കൂവോ?” എന്നതാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. തെരുവുനായ ശല്യത്തെ നേരിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ സുരക്ഷിതമായി സഞ്ചരിക്കാൻ വേണ്ട സാഹചര്യം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പി.എം.ശ്രി പദ്ധതിക്കെതിരെ സംസ്ഥാനത്ത് നാളെ യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സംസ്ഥാനത്ത് നാളെ (ഒക്ടോബർ 29, ബുധനാഴ്ച) സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദിന് യുഡിഎസ്എഫ് ആഹ്വാനം ചെയ്തിരിക്കുന്നു. കെ.എസ്.യു നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ശക്തമായി എതിർക്കുന്നത്.ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യുഡിഎസ്എഫ് സംസ്ഥാന യോഗത്തിലാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കെ.എസ്.യു അറിയിച്ചു പോലെ, നാളെ സംസ്ഥാനത്തുടനീളം പഠിപ്പ്മുടക്ക് സമരവും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് വിദ്യാർഥി സംഘടനകളുടെ ഈ നീക്കം.സിപിഐ ഉൾപ്പെടെയുള്ള ഇടതുകക്ഷികളും പദ്ധതിയോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കെ.എസ്.യു സമരവുമായി മുന്നോട്ട് പോകുന്നത്. പദ്ധതിയിൽ ഒപ്പുവെച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് കടുത്ത വിമർശനങ്ങൾക്കിടയാക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയും നിലപാട് മാറ്റാൻ സഹായിച്ചില്ല. കേന്ദ്രസർക്കാരിന് പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് ഔദ്യോഗികമായി അറിയിക്കണമെന്ന നിലപാടിലാണ് സിപിഐ ഉറച്ചുനിൽക്കുന്നത്.വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ഈ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് പിഎം ശ്രീ പദ്ധതിക്കെതിരെ ഉയർന്ന പ്രതിപക്ഷത്തിൻ്റെ പ്രക്ഷോഭങ്ങൾക്ക് പുതിയ തീവ്രത നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മക്കിമലയിൽ ആശ്രമം സ്കൂളിനായി പണിത കെട്ടിടങ്ങൾ നശിക്കുന്നു; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ ഉത്തരവിട്ടു

കല്പറ്റ:വയനാടിലെ മക്കിമലയിൽ ആശ്രമം സ്കൂളിനായി നിർമിച്ച കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിച്ചുപോകുന്നതായി ഉയർന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറും വിഷയത്തിൽ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ബത്തേരിയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്കാണ് തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ മാറ്റാനായി കോടികൾ ചെലവഴിച്ച് കെട്ടിടനിർമാണം ആരംഭിച്ചത്. എന്നാൽ പിന്നീട് ആറളം ഫാമിലേക്ക് സ്കൂൾ മാറ്റാനുള്ള തീരുമാനം പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.നിർമാണം പൂർത്തിയാകാതെ കാട് മൂടി നശിച്ചുകിടക്കുന്ന കെട്ടിടങ്ങൾ ഇപ്പോൾ പൊതു പണത്തിന്റെ പാഴാക്കലായിത്തീരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ മുൻപ് കലിംഗ മോഡൽ സർവകലാശാല സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version