ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ മുൻനിർത്തി സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കുന്നു. സാമൂഹ്യസുരക്ഷയും ക്ഷേമനിധിയുമുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലെ പെൻഷൻ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച തുകയായ 2,000 രൂപ വീതമാണ് ലഭിക്കുക.
പെൻഷൻ വിതരണം സുഗമമായി നടത്തുന്നതിനായി 1,045 കോടി രൂപ ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 62 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ ലഭിക്കും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ജമാ ചെയ്യും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീട്ടിലെത്തിയാണ് പെൻഷൻ വിതരണം നടത്തുക.
കൂടാതെ, 8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.
വോട്ട് ചെയ്യാൻ ഏത് ഐഡി വേണം? തെരഞ്ഞെടുപ്പിൽ അംഗീകരിച്ച 13 തിരിച്ചറിയൽ രേഖകൾ ഇവയാണ്
തിരുവനന്തപുരം ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നിർബന്ധമായും ഒരു തിരിച്ചറിയൽ രേഖ കൈവശം വെക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 13 രേഖകളിൽ ഏതെങ്കിലും ഒന്ന് അവതരിപ്പിച്ചാൽ വോട്ടവകാശം വിനിയോഗിക്കാം.പ്രധാന തിരിച്ചറിയൽ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന എപിക് കാർഡ് (Electors Photo Identity Card) ഉപയോഗിക്കാം. എപിക് ഇല്ലാത്തവർക്കായി 12 മറ്റു രേഖകളും അംഗീകരിച്ചിട്ടുണ്ട്.
പ്രധാന തിരിച്ചറിയൽ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന എപിക് കാർഡ് (Electors Photo Identity Card) ഉപയോഗിക്കാം. എപിക് ഇല്ലാത്തവർക്കായി 12 മറ്റു രേഖകളും അംഗീകരിച്ചിട്ടുണ്ട്.
വോട്ട് ചെയ്യാൻ അംഗീകരിച്ച 13 തിരിച്ചറിയൽ രേഖകൾ
ആധാർ കാർഡ്
പാൻ കാർഡ്
ഡ്രൈവിങ് ലൈസൻസ്
പാസ്പോർട്ട്
ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (UDID കാർഡ്)
തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
NPR–RGI പുറത്തിറക്കുന്ന സ്മാർട്ട് കാർഡ്പെൻഷൻ രേഖ എം.പി./എം.എൽ.എ./എം.എൽ.സി. ഔദ്യോഗിക ഐഡി കാർഡുകൾ
പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.രാവിലെ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ ഇന്ന് (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി കാട്ടിക്കുളം വഴിയും സഞ്ചരിക്കണം
സർക്കാർ ഓഫീസുകളിൽ അഞ്ചുദിവസ പ്രവർത്തനക്രമം പരിഗണനയിൽ; ചർച്ചക്ക് ചീഫ് സെക്രട്ടറി വിളിച്ചു
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് നിർണായക ചർച്ചകൾ ആരംഭിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഇപ്പോൾ നിലവിലുള്ള ആറുദിവസത്തെ പ്രവൃത്തിദിന ക്രമം അഞ്ചുദിവസമാക്കി ചുരുക്കുന്നതിന്റെ സാധ്യതകളാണ് അടുത്ത യോഗത്തിൽ വിലയിരുത്തുക.ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ നേതാക്കളുമായി നടത്തുന്ന ഈ ചർച്ച ഈ മാസം 5നാണ് നടക്കുന്നത്.പ്രവൃത്തിദിനങ്ങൾ കുറയുന്നതിന് പകരം ഔദ്യോഗിക ജോലി സമയം വർധിപ്പിക്കാനുള്ള മോഡലാണ് ആലോചിക്കുന്നത്. ഞായറാഴ്ചയ്ക്കൊപ്പം ശനിയാഴ്ചയും സ്ഥിരം അവധിദിനമാക്കുന്നതിനെ കുറിച്ചാണ് തീരുമാനം രൂപപ്പെടുത്തുന്നത്. ഭരണപരിഷ്‌കരണ കമ്മീഷനും ശമ്പള പരിഷ്‌കരണ കമ്മീഷനും നൽകിയ ശുപാർശകളാണ് ഈ തീരുമാനത്തിന് അടിസ്ഥാനം.മുമ്പ് മാസത്തിലെ രണ്ടാം ശനിയാഴ്ചയ്‌ക്കൊപ്പം നാലാം ശനിയും അവധിയാക്കുന്ന നിർദേശം പരിഗണനയിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിനം സ്ഥിരം അവധിയാക്കുന്നതിനുള്ള സമഗ്ര നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ്.നിലവിൽ സർക്കാർ ഓഫീസുകൾ ഏഴ് മണിക്കൂർ വീതമാണ് പ്രവർത്തിക്കുന്നത്. നഗരങ്ങളിൽ 10.15 മുതൽ 5.15 വരെയും മറ്റു പ്രദേശങ്ങളിൽ 10 മുതൽ 5 വരെയുമാണ് സമയം. പ്രവൃത്തിദിനങ്ങൾ കുറയ്ക്കുന്നുവെങ്കിൽ ഓഫീസുകൾ ഒരു മണിക്കൂർ നേരത്തേ—9.15 അല്ലെങ്കിൽ 9.30—തുടങ്ങാനും വൈകിട്ട് 5.30 അല്ലെങ്കിൽ 5.45 വരെ പ്രവർത്തിക്കാനും സാധ്യതയുണ്ട്.
വേങ്ങച്ചേരി പാറയിലിടിച്ച് കാർ അപകടം; പാറ നീക്കം അടിയന്തരം
മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിലെ വേങ്ങച്ചേരി കവലയ്ക്ക് സമീപം റോഡിനോട് ചേർന്ന് നിലനിൽക്കുന്ന വലിയ പാറ യാത്രക്കാർക്കും വാഹനങ്ങൾക്കും ഗുരുതരമായ അപകട ഭീഷണി ഉയർത്തുന്നു.പാറ മാറ്റാതെ അതിന്റെ ഒരു വശത്ത് കറുത്ത ടാർ പാകി കല്ലിന്റെ കാഴ്ച മറച്ചതാണ് അപകടസാധ്യത കൂടി വർധിപ്പിച്ചത്.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈ പാറ വ്യക്തമാകും വഴി കാണാൻ വളരെ പ്രയാസമാണ്, ഇതുതന്നെയാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇന്നലെ ഒരുവാഹനം ഈ പാറയിൽ ഇടിച്ചുണ്ടായ അപകടം പ്രദേശവാസികളുടെ ആശങ്ക കൂടുതൽ ശക്തമാക്കി.ഇതിനു മുൻപും ഇതേ സ്ഥലത്ത് സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലെ ഈ പാറ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് പൊതുജനങ്ങൾ അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നു.