ഇന്ന് കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രാമിന്റെ വില ₹11,930യും പവന്റെ വില ₹95,440യും ആയി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് നിരക്കിൽ നിന്ന് ഇപ്പോഴത്തെ വില 400 രൂപ താഴെയാണ്. അതേസമയം, മറ്റ് കാരറ്റുകളിലും വില ഇന്ന് പുതുക്കിയിട്ടുണ്ട് — 18 കാരറ്റ് സ്വർണം ഗ്രാമിന് ₹9,810, 14 കാരറ്റ് ഗ്രാമിന് ₹7,640, 9 കാരറ്റ് ഗ്രാമിന് ₹4,930 എന്നിങ്ങനെയാണ്. വെള്ളിയുടെ വിലയും ഉയർന്ന നിലയിലാണ്; ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ₹190 രൂപയാണ്. ഇന്ന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചെറിയ ഇടിവ് ഒരു അനുയോജ്യ അവസരമായി മാറുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും കോളേജുകളും ഡിസംബർ 10, 11 തീയതികളിൽ അവധിയായിരിക്കും.കൂടാതെ, പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 9 മുതൽ 13 വരെയും അവധി ബാധകമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി. ആർ. മേഘശ്രീ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഭരണ-തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സന്തോഷവാർത്ത: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ മുന്നോടിയായി പെൻഷൻ വിതരണം ആരംഭിക്കുന്നു
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ മുൻനിർത്തി സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കുന്നു. സാമൂഹ്യസുരക്ഷയും ക്ഷേമനിധിയുമുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലെ പെൻഷൻ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച തുകയായ 2,000 രൂപ വീതമാണ് ലഭിക്കുക.പെൻഷൻ വിതരണം സുഗമമായി നടത്തുന്നതിനായി 1,045 കോടി രൂപ ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 62 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ ലഭിക്കും.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ജമാ ചെയ്യും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീട്ടിലെത്തിയാണ് പെൻഷൻ വിതരണം നടത്തുക.കൂടാതെ, 8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ ഇന്ന് (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി കാട്ടിക്കുളം വഴിയും സഞ്ചരിക്കണം
കേരളത്തിൽ എസ്.ഐ.ആർ നടപടികൾക്ക് സമയം നീട്ടി; എന്യുമറേഷൻ ഫോം സമർപ്പിക്കൽ അവസാന ഘട്ടത്തിൽ
കേരളത്തിലെ എസ്‌ഐആർ (Summary Revision) നടപടികൾക്ക് കൂടുതൽ സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ തീയതികൾ പ്രഖ്യാപിച്ചു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടി. കരട് വോട്ടർപട്ടിക ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പുറത്തിറങ്ങും.കേരള സർക്കാരിന്റെ ആവശ്യവും സുപ്രീംകോടതിയുടെ നിർദേശവും പരിഗണിച്ചാണ് തീയതി നീട്ടൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് മാത്രമാണ് ഈ സമയം നീട്ടിയത്.വോട്ടർ പട്ടികയിൽ മാറ്റങ്ങൾ, തിരുത്തലുകൾ, ചേർക്കലുകൾ തുടങ്ങിയ പരാതികൾ 2026 ജനുവരി 22 വരെ സമർപ്പിക്കാം. സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം എസ്.ഐ.ആർ നടപടി നീട്ടണമെന്ന് മുൻപ് തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.