പുതുവത്സരത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് പ്രഖ്യാപിച്ചു. 2025 ഡിസംബർ 8 മുതൽ 2026 ജനുവരി 31 വരെ വിവിധ വിഭാഗങ്ങളിലെ പ്രധാന ജനറൽ ശസ്ത്രക്രിയകൾ പൂർണമായും സൗജന്യമായി ലഭ്യമാകും.
ഡോക്ടർ നിർദേശിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങൾ മൂലം ശസ്ത്രക്രിയകൾ നടത്താൻ കഴിയാതെ പോകുന്ന രോഗികളെ ലക്ഷ്യമിട്ടാണ് ഈ സേവനം. അപ്പെൻഡിസെക്റ്റമി, ഹെർണിയ, തൈറോയ്ഡ് ശസ്ത്രക്രിയകൾ, ഡയബെറ്റിക് ഫൂട്ട്, ഫിസ്റ്റുല, പൈൽസ്, വെരിക്കോസ് വെയിൻ, അർശസ്, സ്തന ശസ്ത്രക്രിയകൾ, മുഴകൾ തുടങ്ങിയ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ ഈ പദ്ധതിയുടെ ഭാഗമായി സൗജന്യമായി നിർവഹിക്കും.
സാധാരണക്കാർക്ക് മെച്ചപ്പെട്ട സർജിക്കൽ പരിചരണവും പുരോഗമനപരമായ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഈ ഉദാത്ത പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 8606 976 222, 8111 881 175, 8943 899 899
ഗവ. പോളിടെക്നിക്കുകളിൽ പുതിയ ഒഴിവുകൾ; ഉടൻ തന്നെ അവസരം നഷ്ടപ്പെടുത്താതെ അപേക്ഷിക്കു
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പോളിടെക്നിക്കുകളിലേക്ക് Head of Department (HOD) in Textile Technology തസ്തികയിൽ പുതിയ നിയമനം ആരംഭിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നേരിട്ട് നടത്തുന്ന ഈ റിക്രൂട്ട്മെന്റിന് താൽപര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
തസ്തികയും ഒഴിവുകളുടെ വിവരങ്ങൾ
- പദവി: Head of Department – Textile Technology
- വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം (Govt. Polytechnic Colleges)
- ഒഴിവുകളുടെ എണ്ണം: 03
- Category No.: 441/2025
- ശമ്പളം: AICTE Scale പ്രകാരം മികച്ച ശമ്പള പാക്കേജ്
പ്രായപരിധി
- 20 മുതൽ 41 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം
- 02/01/1984 മുതൽ 01/01/2005 വരെ ജനിച്ചവർ യോഗ്യർ
- SC/ST/OBC വിഭാഗങ്ങൾക്ക് സർക്കാർ നിബന്ധനപ്രകാരമുള്ള വയസ്സിളവ് ലഭിക്കും
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/ടെക്നോളജി ശാഖയിൽ ഒന്നാം ക്ലാസ് ബിരുദം
- സർക്കാർ/അനുബന്ധ സർക്കാർ/AICTE അംഗീകൃത പോളിടെക്നിക് കോളേജുകളിൽ Lecturer ആയി 5 വർഷത്തെ അധ്യാപനപരിചയം
അപേക്ഷ സമർപ്പിക്കുന്ന വിധം
- ഉദ്യോഗാർത്ഥികൾ Kerala PSC–യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി One-Time Registration (OTR) പൂർത്തിയാക്കണം
🌐 www.keralapsc.gov.in - ഇതിനകം രജിസ്റ്റർ ചെയ്തവർ User ID, Password ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം
- അപേക്ഷിക്കുന്നതിന് മുൻപ് പ്രൊഫൈലിലെ വിവരങ്ങൾ ശരിയായിട്ടുണ്ടെന്ന് ഉറപ്പാക്കണം
- ഓരോ തസ്തികയ്ക്കും Notification Link-ൽ കാണുന്ന Apply Now ബട്ടൺ വഴിയാണ് അപേക്ഷ നൽകേണ്ടത്
- അപേക്ഷാ ഫീസ് ഒന്നും ആവശ്യമായിട്ടില്ല
ഓൺലൈൻ അപേക്ഷ ലിങ്ക്
🔗 https://thulasi.psc.kerala.gov.in/thulasi
യോഗ്യതയും അനുഭവവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തോടും ഉയർന്ന വളർച്ചാ സാധ്യതയോടും കൂടിയ ഒരു സർക്കാർ ജോലി നേടാനുള്ള അപൂർവ അവസരമാണിത്. താൽപര്യമുള്ളവർ സമയം നഷ്ടപ്പെടുത്താതെ ഉടൻ അപേക്ഷിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും
കേരളത്തിലെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് പ്രചാരണത്തിനുള്ള അവസാന ദിവസം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകൾക്കായി 36,630 സ്ഥാനാർഥികൾ മത്സരിക്കുന്നു. ഈ ജില്ലകളിലായി ഒട്ടുമൊത്തം 1.31 കോടി വോട്ടർമാരും 15,432 പോളിംഗ് ബൂത്തിനുകളും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ നടക്കും. ഈ ജില്ലകളിലെ പ്രചാരണം ഡിസംബർ 9-ന് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 13 ശനിയാഴ്ച.
അതേസമയം, അവസാനഘട്ട പ്രചാരണത്തിൽ വോട്ടർമാരെ പരമാവധി ആകർഷിക്കാൻ വിവിധ മുന്നണികളും രാഷ്ട്രീയ പാർട്ടികളും ശക്തമായ നീക്കങ്ങളിലാണ്. കലാശക്കൊട്ട് ശക്തമാക്കാൻ കടുത്ത തുനിഞ്ഞാണ് പാർട്ടികളുടെ പ്രവർത്തനം. കലാശക്കൊട്ടിനോടനുബന്ധിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ 48 മണിക്കൂർ മദ്യനിരോധനം നിലവിൽ വരും.
പി.എസ്.സി ടെക്നിക്കൽ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു; ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ടെക്ക്നിക്കൽ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (IMS) എന്നീ വകുപ്പുകളിലാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഫ്രിജറേഷൻ മെക്കാനിക്, ECG ടെക്നീഷ്യൻ ഗ്രേഡ് II, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31.
1. ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് II
വകുപ്പ്: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (IMS)
ശമ്പളം: ₹26,500 – ₹60,700
ഒഴിവുകൾ: തൃശൂർ ജില്ല – 01
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18 – 36 വർഷം
ആവശ്യമായ യോഗ്യതകൾ
- എസ്.എസ്.എൽ.സി. പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ECG and Audiometric Technology യിൽ Vocational Higher Secondary Certificate / തത്തുല്യം
2. റഫ്രിജറേഷൻ മെക്കാനിക് (HER)
വകുപ്പ്: ആരോഗ്യം
ശമ്പളം: ₹35,600 – ₹75,400
ഒഴിവുകൾ: 01
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 19 – 36 വർഷം
യോഗ്യതകൾ
- എസ്.എസ്.എൽ.സി
- താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത:
- റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് വിഷയത്തിൽ പോസ്റ്റ് ഡിപ്ലോമ (ടെക്ക്നിക്കൽ വിദ്യാഭ്യാസ വകുപ്പ്), കൂടാതെ 3 വർഷത്തെ പരിചയം
- Mechanic – Refrigeration & Air Conditioning ട്രേഡിൽ National Trade Certificate / National Apprenticeship Certificate, കൂടാതെ 5 വർഷത്തെ പരിചയം
3. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
വകുപ്പ്: ആരോഗ്യ വകുപ്പ്
ശമ്പളം: ₹35,600 – ₹75,400
ഒഴിവുകൾ: മുസ്ലിം വിഭാഗം – 02
നിയമന രീതി: നേരിട്ടുള്ള (മുസ്ലീം വിഭാഗത്തിന് മാത്രം സംവരണം)
പ്രായപരിധി: 20 – 39 വർഷം
യോഗ്യതകൾ
- സയൻസ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ പ്രീഡിഗ്രി / പ്ലസ് ടു
- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് / മെഡിക്കൽ കോളേജ് / ആരോഗ്യ വകുപ്പ് നടത്തുന്ന 2 വർഷത്തെ ബ്ലഡ് ബാങ്ക് ടെക്നോളജി ഡിപ്ലോമ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഡിസംബർ 31
ഈ ഒഴിവുകളിലേക്ക് താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പി.എസ്.സി. വെബ്സൈറ്റ് വഴി സമയബന്ധിതമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പിഎം ഇ-ഡ്രൈവ്. പദ്ധതി: കേരളത്തിൽ 340 പുതിയ ഇ-ചാർജിംഗ് കേന്ദ്രങ്ങൾ
കേരളത്തിൽ ഇലക്ട്രിക് വാഹനം ചാർജിംഗ് നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന് പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 340 ലൊക്കേഷനുകൾ കണ്ടെത്തിയതായി കെഎസ്‌ഇബി അറിയിച്ചു. സർക്കാർ വകുപ്പുകളും കേന്ദ്ര–സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലങ്ങൾ അനുവദിക്കാനുള്ള തയ്യാറെടുപ്പ് നടത്തി വരുന്നു.ഇവയിൽ ബി.എസ്.എൻ.എൽ മാത്രമായി 91 ലൊക്കേഷനുകൾ നൽകാൻ സമ്മതം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.സി, ഐ.എസ്.อർ.ഒ എന്നീ സ്ഥാപനങ്ങളും ആവശ്യമായ സ്ഥലങ്ങൾ വിട്ടുനൽകും.പദ്ധതിക്കായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ 2,000 കോടി രൂപ വരെ സബ്സിഡി അനുവദിക്കാനാണ് തീരുമാനം. കേരളത്തിന്റെ പ്രൊപ്പോസൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ സംസ്ഥാനത്തിന് 300 കോടി രൂപ വരെ സബ്സിഡി ലഭിക്കാനാണ് സാധ്യത. പ്രത്യേകിച്ച്, സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കീഴിലുള്ള വളപ്പുകളിൽ സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾക്കായി വൈദ്യുത ലൈൻ, ട്രാൻസ്‌ഫോർമർ, ചാർജിംഗ് ഉപകരണങ്ങൾ തുടങ്ങി മുഴുവൻ അടിസ്ഥാന സൗകര്യങ്ങൾക്കും 100% സബ്സിഡി ലഭിക്കും.പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കെഎസ്‌ഇബി, സ്ഥാപനങ്ങൾ മാറ്റിവെക്കുന്ന സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി കരാറുകാരെ തെരഞ്ഞടുക്കും. വരുമാനം സ്ഥലുടമകളുമായി പങ്കിടേണ്ടതിനാൽ, കൂടുതൽ വരുമാനം പങ്കുവെക്കാൻ തയ്യാറാകുന്ന സ്ഥാപനങ്ങളെയാണ് കരാർ അനുവദിയ്ക്കാൻ മുൻഗണന നൽകുകെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും കോളേജുകളും ഡിസംബർ 10, 11 തീയതികളിൽ അവധിയായിരിക്കും.കൂടാതെ, പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 9 മുതൽ 13 വരെയും അവധി ബാധകമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി. ആർ. മേഘശ്രീ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഭരണ-തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സന്തോഷവാർത്ത: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ മുന്നോടിയായി പെൻഷൻ വിതരണം ആരംഭിക്കുന്നു
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ മുൻനിർത്തി സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കുന്നു. സാമൂഹ്യസുരക്ഷയും ക്ഷേമനിധിയുമുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലെ പെൻഷൻ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച തുകയായ 2,000 രൂപ വീതമാണ് ലഭിക്കുക.പെൻഷൻ വിതരണം സുഗമമായി നടത്തുന്നതിനായി 1,045 കോടി രൂപ ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 62 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ ലഭിക്കും.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ജമാ ചെയ്യും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീട്ടിലെത്തിയാണ് പെൻഷൻ വിതരണം നടത്തുക.കൂടാതെ, 8.46 ലക്ഷം ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്.