ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി ഇന്ന് (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് കാമ്പുകള്‍ നടത്തുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഗവ. ഹൈസ്കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്കൂള്‍, മേപ്പാടി, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, മേപ്പാടി, മൗണ്ട് ടാബോര്‍ മേപ്പാടി, കോട്ടനാട് ഗവ.യുപി സ്കൂള്‍, എസ്ഡിഎംഎല്‍പി സ്കൂള്‍, കല്പറ്റ, ഡി പോള്‍ പബ്ലിക് സ്കൂള്‍, കല്പറ്റ, ഡബ്ല്യുഎംഒ കോളേജ് മുട്ടില്‍, ആര്‍സി എല്‍പി സ്കൂള്‍, ചുണ്ടേല്‍, സി എം എസ് അരപ്പറ്റ, ഗവ. സ്കൂള്‍ റിപ്പണ്‍, എന്നിവിടങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടക്കുക.