SPEED (സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ്) പദ്ധതിയുടെ പ്രഖ്യാപനവും “കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓണ്‍ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ” പുസ്തക പ്രകാശനവും സാമൂഹ്യനീതി വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സംസ്ഥാന സർക്കാരിന്റെ നാലാമത് നൂറുദിന പദ്ധതികളുടെ ഭാഗമായി SPEED പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഭിന്നശേഷി മേഖലയിൽ ഇതുവരെ സർക്കാർ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളും ഓട്ടിസം രോഗം സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങൾക്കും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കാനായതായി മന്ത്രി പറഞ്ഞു.
ഓട്ടിസം ബാധിത കുട്ടികളെ സമൂഹത്തിൽ സമ്പൂർണ്ണമായി ഉൾപ്പെടുത്തുന്നതിനായി ആവശ്യമായ മാനവിക സമീപനം അനിവാര്യമാണെന്നും, ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള വിശദമായ പഠനം വലിയ പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നടന്ന ചടങ്ങിൽ, സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു.WAR, C.D.C ഡയറക്ടർ ഡോ. ദീപ ഭാസ്ക്കരൻ, നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ സുജ കുന്നത്ത്, ഡോ. മീനാക്ഷി, ഡോ. വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.