56 വർഷങ്ങൾക്ക് ശേഷം 1968-ൽ വിമാനാപകടത്തിൽ കാണാതായ സൈനികന്റെ മൃതദേഹം ലേ ലഡാക്കിലെ മഞ്ഞുമലകളിൽ നിന്ന് കണ്ടെടുത്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പത്തനംതിട്ട ഇലന്തൂർ സ്വദേശിയും ഒ.എം. തോമസിന്റെ മകനുമായ തോമസ് ചെറിയാന്റെ ഭൗതികശരീരമാണ് ഇപ്പോഴാണ് സൈനികർ കണ്ടെത്തിയത്. 22 വയസ്സുള്ളപ്പോൾ വിമാനം തകർന്നതിനെ തുടർന്ന് അദ്ദേഹം കാണാതാവുകയായിരുന്നു.
കാതോലിക്കറ്റ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, തോംസ് സൈന്യത്തിൽ ചേർന്നു. ലഡാക്കിൽ നിന്ന് ലേ ലഡാക്കിലേക്ക് യാത്ര ചെയ്യുന്നതിനിടെ സംഭവിച്ച ദുരന്തത്തിൽ നൂറുകണക്കിന് പേർ കാണാതാവുകയും ചെയ്തിരുന്നു.
ഈ വാർത്ത ഇപ്പോൾ കുടുംബത്തിന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. തോമസ് അവിവാഹിതനായിരുന്നു. സഹോദരങ്ങൾ തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവരാണ്. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവന്ന് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.