അന്ത്യോദയ , ( മഞ്ഞ കാർഡ്) മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മസ്റ്ററിങ്ങ് നടത്തേണ്ടതാണ്.2024 മാർച്ച് മാസം മസ്റ്ററിങ്ങ് നടത്തിയവരുടെയും ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റേഷൻ കടയിൽ നേരിൽ പോയി വിരൽ പതിച്ച് റേഷൻ വാങ്ങിയവരുടെയും മസ്റ്ററിങ്ങ് നടന്നിട്ടുണ്ടാവാം ,
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടന്നു എന്നും നടത്താൻ ശേഷിക്കുന്നു എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ് .
https://epos.kerala.gov.in/SRC_Trans_Int.jsp ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന സൈറ്റിൽ നമ്മുടെ റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുക്കുക അതിന് ശേഷം സബ്മിറ്റ് കൊടുത്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കുന്നതാണ് . ഓരോ അംഗത്തിൻ്റെയും പേരിന് നേരെ വലത് ഭാഗത്ത് അവസാനമായി EKyc സ്റ്റാറ്റസ് കാണാവുന്നതാണ് അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ്ങ് നടത്തേണ്ടതില്ല എന്നാൽ Not Done എന്നാണ് കാണുന്നത് എങ്കിൽ തീർച്ചയായും ഒക്റ്റോബർ 3 മുതൽ 8 വരെയുള്ള തിയ്യതികളിൽ റേഷൻ കടകളിൽ നടക്കുന്ന കേമ്പിൽ പോയി മസ്റ്ററിങ്ങ് നടത്തേണ്ടതാണ് .
മസ്റ്ററിങ്ങ് നടത്തിയാൽ മാത്രമേ അർഹമായ റേഷൻ വിഹിതം ലഭിക്കുകയുള്ളു എന്ന കാര്യം ഓർക്കേണ്ടതാണ് .ഭാഗങ്ങളിലും അത് പോലെ തന്നെ കേരളത്തിനു പുറത്തും പോയവർ അതാത് പ്രദേശത്തെ സംവിധാനം ഉപയോഗപ്പെടുത്തി മസ്റ്ററിങ്ങ് നടത്തേണ്ടതാണ് .
മസ്റ്ററിങ്ങ് നടക്കുന്ന കേമ്പിൽ നേരിൽ എത്തിച്ചേരാൻ കഴിയാത്ത കിടപ്പു രോഗികളെ വീട്ടിൽ വന്ന് മസ്റ്ററിങ്ങ് നടത്തുന്നതാണ് , കിടപ്പ് രോഗികളുടെ വിവരം മുൻകൂട്ടി റേഷൻ കടയിൽ അറിയിക്കേണ്ടതാണ് .
മസ്റ്ററിങ്ങിന് വരുമ്പോൾ റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ കൊണ്ട് വരേണ്ടതാണ്.
ഈ ലിങ്കിൽ കയറി നമ്മുടെ വീട്ടിലെയും, അയൽക്കാരുടെയും, പരിചയക്കാരുടെയും റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തണം എന്ന് മനസ്സിലാക്കി ആവശ്യമുള്ളവരെ മാത്രം കേമ്പിൽ എത്തിച്ചേർന്നാൽ തിരക്കൊഴിവാക്കി കേമ്പ് സുഗമമായി നടത്തുന്നതിന് സഹായകരമായിരിക്കും .
റേഷൻ വാങ്ങിക്കാൻ പോകുമ്പോൾ നിലവിൽ വിരൽ പതിയാത്തവരുടെയും കുട്ടികളുടെയും ആധാർ ഇപ്പോൾ തന്നെ നമ്മുടെ തൊട്ടടുത്ത അക്ഷയയിൽ പോയി update ചെയ്യുന്നത് ഗുണകരമായിരിക്കും.