കൽപ്പറ്റ: വയനാട് സ്വദേശി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വയനാട് എസ്.പി.യുടെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതി (24) എന്ന യുവാവാണ് മരിച്ചത്. രതിയുടെ മരണം സംബന്ധിച്ച് സംഭവത്തില്‍ പൊലീസിന്റെ പങ്ക് സംബന്ധിച്ച ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിടയായത്, കമ്ബളക്കാട് പൊലീസ് രതിക്കെതിരെ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് കേസെടുത്തതും ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നതുമാണ്.
ഓട്ടോ ഡ്രൈവറായ രതിയെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടയില്‍ പുഴക്കരികില്‍ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംശയിച്ച നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രതി ആത്മഹത്യ ചെയ്യുമെന്ന സൂചനയുളള വീഡിയോ തയ്യാറാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഒരു പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടയില്‍ പൊലീസ് പിടികൂടിയ ശേഷം പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാൻ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് അന്വേഷണങ്ങൾക്കും എസ്.പി.യുടെ നിർദേശം ലഭിച്ചിട്ടുണ്ട്, എന്ത് സംഭവിച്ചുവെന്ന് സുതാര്യമായി വ്യക്തമാക്കാനാണ് ഈ നീക്കമെന്ന് പോലീസ് അറിയിച്ചു.