ക്യാൻസർ മരുന്നുകൾക്ക് വില കുറയും; ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ – പി രാജീവ്

തിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോട് കൂടി  കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന നീതി മെഡിക്കൽ രജത ജൂബിലി ആഘോഷ പരിപാടിയ്ക്ക് അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മരുന്ന് വിപണന രംഗത്ത് വലിയൊരു കുതിപ്പിന് ഒരുങ്ങുകയാണ് കേരള  സർക്കാർ. 241 കോടി രൂപ ചെലവഴിച്ചാണ് ഓങ്കോളജി പാർക്ക് നിർമിക്കുന്നത്. അടുത്ത വർഷത്തോടെ തന്നെ ഓങ്കോളജി പാർക്കിൽ  കാൻസർ മരുന്നുകളുടെ ഉൽപാദനം ആരംഭിക്കും. മരുന്ന് വിപണനത്തിലൂടെ ആയിരം കോടിയുടെ ടേൺ ഓവർ മറികടക്കാൻ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസിക്യൂട്ടിക്കൽസിന് സാധിച്ചു. നീതി മെഡിക്കൽ സ്റ്റോറുകളുടെയും കെ. എസ്. ഡി പി യുടെയും  സംയുക്തമായ പ്രവർത്തനങ്ങൾ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top