ഇന്ന് ലോക വന്യജീവി ദിനം
വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും പ്രാധാന്യം നൽകി അവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിനം, ലോക വന്യജീവിദിനം. 2013ൽ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യർ ഉൾപ്പടെയുള്ള ജീവികളുടെ നിലനിൽപിന് വനവും വന്യജീവികളും ആവശ്യമാണെന്ന ചിന്തയിൽ നിന്നാണ് ഈ ദിനാചരണത്തിന്റെ പിറവി. വന്യജീവി സംരക്ഷണത്തിൽ ഡിജിറ്റൽ ഇന്നവേഷന്റെ സാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.
വന്യജീവികളെ സംരക്ഷിക്കുക എന്നത് അത്യാവശ്യമാണ്, പക്ഷേ വയനാട് പോലുള്ള പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം മൂലം നിരവധി മനുഷ്യജീവനകൾ പൊലിയുന്ന സാഹചര്യം അടുത്തിടെ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്താനും നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിയണം.
സകലജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളതെന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയുടെ പ്രമേയം. കേരളത്തിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ നിരന്തരം വാർത്തയിലെത്തുന്ന സമയത്താണ് ഈ വർഷത്തെ വന്യജീവി ദിനാചരണം നടക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)