സുൽത്താൻബത്തേരി : കുന്താണി റാട്ടക്കുണ്ടിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഞായറാഴ്ച രാത്രി 7.30-ഓടെയാണ് തൊവരിമല എസ്റ്റേറ്റിനു സമീപം കൂട് സ്ഥാപിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് എസ്റ്റേറ്റിനു സമീപം കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചത്. നാട്ടുകാർ കടുവയെ കണ്ടിരുന്നു. പിന്നീട് ,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴും കുറ്റിക്കാട്ടിൽനിന്ന് കടുവ ഓടുന്നത് കണ്ടു.ജനവാസമേഖലയിൽ കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. ഞായറാഴ്ച കൂട് സ്ഥാപിക്കാൻ വൈകിയതിനെതിരേ പ്രതിഷേധമുടലെടുത്തിരുന്നു. ഉത്തരവ് ലഭിക്കാനുണ്ടായ സാങ്കേതികതടസ്സം കാരണമാണ് കൂട് സ്ഥാപിക്കാൻ വൈകിയതെന്നാണ് വനപാലകർ പറഞ്ഞതെന്ന് നെന്മേനി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ പറഞ്ഞു. കടുവയുടെ ആക്രമണത്തിൽ കാലിനു പരിക്കേറ്റ പശു ചികിത്സയിലാണ്.