കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ടു ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ (9) ആണ് ദുരന്തത്തിനിരയായത്. നാലാം ക്ലാസ്സിലെ വിദ്യാർഥിയായ ഫസൽ, ഇന്നലെ വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വൈകുന്നേരം അഞ്ചരയോടെ വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന ഫസൽ, തെരുവുനായയെ കണ്ടപ്പോൾ കൂട്ടുകാർ എല്ലാം പല ദിശകളിലേക്ക് ഓടി ചിതറിയത്. ഫസൽ ഭയന്ന് ഓടുന്നതിനിടെ അടുത്ത പറമ്പിലുള്ള കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഫസലിനെ കിണറ്റിൽ കണ്ടെത്തിയത്, പക്ഷേ രക്ഷപ്പെടാനായില്ല.
തൂവക്കുന്ന് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥിയായ ഫസലിന്റെ മരണം സ്ഥലത്തെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.