സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ 80 ശതമാനമെങ്കിലും ഉള്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ മാനദണ്ഡങ്ങള്‍ പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഗ്രേഡിംഗ് ലഭിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ മാത്രം പരിഗണിക്കും. പ്രായ പരിധി 18 നും 55 വയസ്സിനും മദ്ധ്യേ. കുടുംബവാര്‍ഷിക വരുമാനം 300000/ കവിയാന്‍ പാടില്ല. പലിശ 5 ശതമാനം. വായ്പാ തിരിച്ചടവ് കാലാവധി 3 മുതല്‍ 4 വര്‍ഷം വരെ. പരമാവധി 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് ജാമ്യം ആവശ്യമില്ല. പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനിതകള്‍ മാത്രം ഉള്‍പ്പെട്ട മൈക്രോ – എന്റര്‍പ്രൈസ്/ആക്ടിവിറ്റി ഗ്രൂപ്പുകളേയും വായ്പാ നല്കാന് പരിഗണിക്കും.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ ലഭിക്കും. സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ചയം, കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ് എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 207800.
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ പടിഞ്ഞാറത്തറ സെക്ഷനിലെ മാനന്തവാടി പക്രന്തളം റോഡില്‍ ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മാര്‍ച്ച് 14 ന് രാവിലെ 11 ന് തന്‍വീറുല്‍ ഇസ്ലാം സെക്കന്ററി മദ്രസ കിണറ്റിങ്കല്‍ വെള്ളമുണ്ടക്ക് സമീപം ലേലം ചെയ്യും. ഫോണ്‍: 04936 202340
ജല അതോറിറ്റിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ മാര്‍ച്ച് 20 നകം വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക അടക്കണമെന്നും പ്രവര്‍ത്തന രഹിതമായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr