കല്പറ്റ : കോൺഗ്രസിൽ വയനാട് ലോക്സഭാമണ്ഡലത്തിൽ ആരായിരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ രാഹുൽഗാന്ധിയെതന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വയനാടുമായുള്ള ആജീവനാന്ത ബന്ധം തുടരുമെന്നാണ് എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം നടന്ന സ്വീകരണത്തിനെത്തിയപ്പോൾ രാഹുൽഗാന്ധി വയനാട്ടുകാർക്ക് നൽകിയ ഉറപ്പ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പലഘട്ടങ്ങളിലും വയനാടുമായുള്ള വൈകാരികമായ അടുപ്പം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാർലമെന്റിലേക്കുള്ള രണ്ടാമൂഴത്തിലും വയനാട്ടിൽതന്നെയായിരിക്കുമെന്നും പിന്മാറില്ലെന്നും രാഹുൽ നിലപാടെടുത്തു. സി.പി.ഐ. ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായി വിമർശിച്ചെങ്കിലും ഈ നിലപാടിൽ അദ്ദേഹം മാറ്റംവരുത്തിയില്ല.
എ.ഐ.സി.സി. നേതൃത്വവും അദ്ദേഹത്തിന്റെ തീരുമാനത്തിന് വിട്ടു.സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അനിശ്ചിതത്വം നീങ്ങിയതോടെ പ്രചാരണ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അടുത്തദിവസംതന്നെ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷനുള്ള തീയതി തീരുമാനിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. പറഞ്ഞു.