കുരുമുളക് വില ഇടിയുന്നു

കൽപറ്റ: കുരുമുളക് വിലയിൽ വൻ ഇടിവ്. വിളവെടുപ്പ് സീസൺ ആരംഭിച്ചതിനുശേഷം ആണ് കുരുമുളകിന്റെ വില ഇങ്ങനെ ആയത്.ക്വിൻ്റലിന് 60,000 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 46,500 രൂപയിൽ എത്തിനിൽക്കുന്നത്. ഒ രാഴ്ചക്കിടെ ക്വിൻ്റലിന് 2,500 രൂപയോളം കുറഞ്ഞു. കേരള ത്തിലെ കുരുമുളകിന് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാൻഡ് ആയതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ കുരുമുളകിനെക്കാ ൾ ഉയർന്ന വില ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര വിലയിലേക്ക് കേരളത്തിൻ്റെ മാർക്കറ്റിനെയും എത്തിക്കാനുള്ള ചില ലോബികളുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഇപ്പോൾ കേരള ത്തിലെ കുരുമുളകിന് വില കുറയാൻ കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.സീസൺ ആരംഭിച്ചതോടെ വരവ് വർധിച്ചതും മറ്റു രാജ്യങ്ങളി ൽനിന്ന് കുരുമുളക് എത്തിച്ച് ഇവിടത്തെ കുരുമുളകുമായി മി ക്സ് ചെയ്ത് വിൽപന നടത്തി ലാഭം കൊയ്യുന്നതും മാർക്കറ്റ് വില കുറയാൻ കാരണമാകുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ചൈന, വിയറ്റ്നാം, ഇന്തോ നേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് കുറഞ്ഞ വിലക്ക് ഇന്ത്യയിലെ ആവശ്യക്കാർ വാങ്ങാൻ തുടങ്ങിയതും വി ലയിടിവിന് കാരണമായി. ഉൽപാദനം കുറവാണെങ്കിലും നേര ത്തേ കുരുമുളകിനു നല്ലവില കിട്ടിയിരുന്നത് കോവിഡ് കാല ത്തും പ്രളയക്കെടുതികളിലുമെല്ലാം പ്രതിസന്ധിയിലായ കർഷ കർക്ക് വലിയ ആശ്വാസമായിരുന്നു. 2014ൽ ക്വിൻ്റലിന് 73,000 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് പടിപടിയായി കുറയുകയായി രുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ക്വിൻ്റലിന് 53,000 രൂപ വിലയുണ്ടായിരുന്നതാണ് ഇപ്പോൾ 46,500ൽ എത്തിനിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top