ഒന്നിനുപുറകെ ഒന്നെന്ന പോലെ,മാനന്തവാടിക്ക് പിന്നാലെ ബത്തേരിയിലും പഴകിയ ഭക്ഷണം കണ്ടെടുത്തു

ബത്തേരി:ബത്തേരിയിൽ നിന്നും പഴയ ഭക്ഷണങ്ങൾ കണ്ടുപിടിച്ചു.ആരോഗ്യ വിഭാഗം,നഗരത്തിലെ വിവിധ മേഖലകളിൽ പരിശോധനകൾ നടത്തി.നഗരത്തിലെ 15 സ്ഥാപനങ്ങ ളിൽ പരിശോധന നടത്തിയതിൽ ഷാർജ ഹോട്ടൽ ബീനാച്ചി, സത്കാര മെസ് കോട്ടക്കുന്ന്, എംഇഎസ് ഹോസ്‌പിറ്റൽ കാൻ്റീൻ, മലബാർ ഹോ ട്ടൽ (ഗാന്ധി ജംഗ്ഷൻ), വയനാട് ഹിൽ സ്യൂട്ട് (കൊളഗപ്പാറ), അസംപ് ഷൻ ഡീ അഡിക്ഷൻ സെൻ്റർ ക്യാൻറീൻ എന്നിവിടങ്ങളിൽ നിന്നും ആണ് പഴ കിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യ വസ്‌തുക്കൾ പിടികൂടിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പഴകിയ ചപ്പാത്തി,പൊറോട്ട, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, മുതലായ ഭക്ഷ്യ വസ്‌തുക്കൾ ആണ് പരിശോധനയിൽ കണ്ടെത്തിയത്. പഴകിയ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കതിരെ പിഴ ചുമത്തി നോട്ടീസ് നൽകി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരാൻ തീരു മാനിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top