പ്രമുഖ ചലച്ചിത്ര താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. 

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top