ന്യൂഡൽഹി: ലോകവ്യാപകമായിആളുകളുടെ ആയുർദൈർഘ്യം 1.6 വർഷം കുറച്ചെന്ന് പഠനറിപ്പോർട്ട്. 30 വർഷമായി തുടർച്ചയായി ആയുർദൈർഘ്യം മെച്ചപ്പെട്ടുവരികയായിരുന്നു.ഇന്ത്യക്കാരുടെ ആയുസ്സിൽ 1.9 വർഷത്തിന്റെ കുറവാണുണ്ടായതെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര റിപ്പോർട്ടിലുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായ രണ്ടാമത്തെ രോഗമായും കോവിഡ് മാറി. പക്ഷാഘാതത്തെയാണ് മറികടന്നത്. ഒരുലക്ഷത്തിൽ 94 പേരുടെ മരണത്തിന് കാരണമായത് കോവിഡാണ്. 2019നെ അപേക്ഷിച്ച് 2020ൽ ലോകത്തെ ആകെ മരണങ്ങൾ 10.8 ശതമാനമായി ഉയർന്നു. 2021ൽ 7.5 ശതമാനവും ഉയർന്നു. മരണനിരക്ക് 2020-ൽ 8.1 ശതമാനവും 2021 -ൽ 5.2 ശതമാനവും കൂടി.
തെക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് കോവിഡ് കാരണം കൂടുതൽ മരണങ്ങളുണ്ടായത്. കിഴക്കനേഷ്യൻ രാജ്യങ്ങളിലാണ് കുറവ്. ആയുർദൈർഘ്യത്തിൻ്റെ കാര്യത്തിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ 4.9 വർഷത്തിന്റെ കുറവാണുണ്ടായത്. 2021-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. മൂന്നാംസ്ഥാനം പക്ഷാഘാതത്തിനാണ്.മരണനിരക്ക് 2020-ൽ 8.1 ശതമാനവും 2021 -ൽ 5.2 ശതമാനവും കൂടി.തെക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് കോവിഡ് കാരണം കൂടുതൽ മരണങ്ങളുണ്ടായത്. കിഴക്കനേഷ്യൻ രാജ്യങ്ങളിലാണ് കുറവ്.ആയുർദൈർഘ്യത്തിൻ്റെ കാര്യത്തിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ 4.9 വർഷത്തിന്റെ കുറവാണുണ്ടായത്. 2021-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. മൂന്നാംസ്ഥാനം പക്ഷാഘാതത്തിനാണ്.