സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നു

തൃശൂർ : എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തുന്നു. പ്രധാനമന്ത്രിയെത്തുന്ന തിയതി നിശ്ചയിച്ചിട്ടില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇൻജൻസിനോട് എസ്‌പിജി റിപ്പോർട്ട് തേടി. കരുവന്നൂരിനോട് ചേർന്ന് ഇരിങ്ങാലക്കുടയിൽ വേദിയൊരുക്കുമെന്നും തൃശൂർ മണ്ഡലത്തിൽ ചാവക്കാടും പരിഗണിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രിയെത്തിയേക്കും. കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ആലോചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top