കൽപറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം. സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്. ജിനുവിനെ സംഭവസ്ഥലത്തിന് സമീപമായി അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.ഭാര്യ സുമതി, മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും നിലവിൽ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഏറെ നാളായി തന്നിൽ നിന്ന് അകന്നുകഴിയുകയായിരുന്ന സുമതിയോട് ജിനു കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാലീ ആവശ്യം നിരാകരിച്ചതോടെയാണ് ജിനു ആക്രമണത്തിന് മുതിർന്നത് എന്നാണ് സൂചന. ആക്രമണത്തിന് ശേഷം അൽപം അകലെയായി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ജിനു. കേണിച്ചിറ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.