തി രുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിച്ചതായി കെഎസ്ആർടിസി.30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ നടത്തുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസുകളുടെ ക്രമീകരണമെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് പ്രകാരം ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.