ന്യൂഡൽഹി: പുതിയ അക്കൗണ്ട് ഉടമകളെചേർക്കുന്നതിൽ നിന്ന് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയെ തടഞ്ഞ് റിസർവ് ബാങ്ക്. ഓൺലൈൻ, മൊബൈൽ ബാങ്കിങ് എന്നി ചാനലുകൾ വഴി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്നാണ് ബാങ്കിനെ ആർബിഐ വിലക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കരുതെന്നും ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു.1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35എ പ്രകാരമാണ് ആർബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള ഉപഭോക്താക്കൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകി വരുന്ന സേവനം തുടരാം. നിലവിലെ ക്രെഡിറ്റ് കാർഡ് ഉടമകൾക്കും തുടർന്നും ബാങ്കിങ് സേവനം നൽകണമെന്നും പ്രസ്താവനയിൽ പറയുന്നു.2022 ലും 2023 ലും കേന്ദ്ര ബാങ്കിന്റെ ഐടി പരിശോധനകൾക്കിടെ ഉയർന്ന ആശങ്കകളെ തുടർന്നാണ് ആർബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഐടി ഇൻവെന്ററി മാനേജ്മെന്റ്, യൂസർ ആക്സസ് മാനേജ്മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. തുടർച്ചയായി രണ്ട് വർഷം ഐടി അപകടസാധ്യതകൾ തടയുന്നതിൽ പോരായ്മകൾ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആർബിഐ വ്യക്തമാക്കി.