പോളിങ് ശതമാനം കുത്തനെകുറഞ്ഞു; ആശങ്കയിൽ മുന്നണികൾ

തി രുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സ‌ഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു.71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ലോക്സ‌ഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:

  1. തിരുവനന്തപുരം-66.46
  2. ആറ്റിങ്ങൽ-69.40
  3. കൊല്ലം-68.09
  4. പത്തനംതിട്ട-63.35
  5. മാവേലിക്കര-65.91
  6. ആലപ്പുഴ-74.90
  7. കോട്ടയം-65.60
  8. ഇടുക്കി-66.53
  9. എറണാകുളം-68.27
  10. ചാലക്കുടി-71.84
  11. തൃശൂർ-72.79
  12. പാലക്കാട്-73.37
  13. ആലത്തൂർ-73.20
  14. പൊന്നാനി-69.21
  15. മലപ്പുറം-72.90
  16. കോഴിക്കോട്-75.42
  17. വയനാട്-73.48
  18. വടകര-78.08
  19. കണ്ണൂർ-76.92
  20. കാസർഗോഡ്-75.94

ആകെ വോട്ടർമാർ- 2,77,49,159

ആകെ വോട്ട് ചെയ്‌തവർ- 1,97,48,764(71.16%)

ആകെ വോട്ട് ചെയ്‌ത പുരുഷന്മാർ- 94,67,612(70.57%)

ആകെ വോട്ട് ചെയ്‌ത സ്ത്രീകൾ- 1,02,81,005(71.72%)

ആകെ വോട്ട് ചെയ്‌ത ട്രാൻസ് ജെൻഡർ- 147(40.05%).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top