വരുന്നു 11,560 കോടി ചെലവിൽ കേരളത്തിലെ രണ്ടാം മെട്രോ റെയിൽ

തി രുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകും.11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണിൽ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ അന്തിമ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്.പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽകിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7കോടി രൂപയുമാണ് ഡിപആറിൽ ചെലവ്കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക്സമാനമായ കൺവെൻഷണൽ മെട്രോ തന്നെയാകുംതിരുവനന്തപുരത്തും നടപ്പിലാക്കുക. ഫെബ്രുവരിമാസത്തിൽ തന്നെ ഡിപിആർ കൊച്ചി മെട്രോ റെയിൽകോർപ്പറേഷൻ സംസ്ഥാന സർക്കാരിന്കൈമാറിക്കഴിഞ്ഞു.

സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേർത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. ഒന്നാം ഇടനാഴിയായ പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള 30.8 കിലോമീറ്റർ റൂട്ടിൽ 25 സ്‌റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായും മേൽപ്പാലത്തിലൂടെ മാത്രം ഓടുന്ന മെട്രോ ലെയിൻ ആയിരിക്കും.15.9 കിലോമീറ്റർ വരുന്ന കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിയിൽ 13 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 11 സ്‌റ്റേഷനുകൾ മേൽപ്പാലത്തിലും രണ്ട് സ്റ്റേഷനുകൾ (ഈസ്റ്റ് ഫോർട്ട് ജംഗ്ഷൻ, കിള്ളിപ്പാലം) അണ്ടർ ഗ്രൗണ്ടും ആയിരിക്കും. ഏപ്രിൽ 15ന് പദ്ധതി സംബന്ധിച്ച വിശകലനം ചെയ്യുന്നതിനായി മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ അന്തിമ ഡിപിആർ ഡിഎംആർസി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിക്കും. ഇതിന് ശേഷം ഇത് അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top