യുകെ ഫാർമ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ കോവിഷീൽഡ് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്.ഈ വാക്സിൻ നിർമിച്ച ഇന്ത്യൻ കമ്ബനി കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇലക്‌ടറൽ ബോണ്ടായി നൽകിയത് 50 കോടി രൂപയാണ്. വിവിധ ഫാർമ കമ്‌ബനികൾ ബിജെപിക്ക് ശതകോടികൾ ഇലക്‌ടറൽ ബോണ്ടായി നൽകിയിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇന്ത്യക്കാർക്ക് സൗജന്യ വാക്‌സിൻ ഡോസ് നൽകിയതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ബിജെപിയുടെ പോസ്റ്ററുകളെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇതാണോ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 50 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ബിജെപി കൈക്കലാക്കാൻ കാരണമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് ചോദിക്കുന്നത്.
ഒരു യുകെ കോടതിയിൽ, കോവിഷീൽഡ് വാക്സിൻ നിർമ്മിച്ച കമ്ബനി, തങ്ങൾ നിർമ്മിച്ച വാക്‌സിൻ അപൂർവ പാർശ്വഫലത്തിന് കാരണമാകുമെന്ന് സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും മസ്തിഷ്ക രക്തസ്രാവത്തിനും സാധ്യത വർദ്ധിപ്പിക്കുന്നതാണ് വാക്‌സിൻ. താങ്ക്യൂ മോദി ജിയുടെ ബാനർ ഇപ്പോൾ എവിടെയാണ്? എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും മൗനം പാലിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.കോവിഷീൽഡ് വാക്‌സിൻ വികസിപ്പിച്ചെടുത്തത് ആസ്ട്രാസെനെക്കയും ഓക്സ‌്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ്. ഇത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുകയും കൊറോണ വൈറസ് പാൻഡെമിക് സമയത്ത് രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യുകയും ചെയ്‌തു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് 50 കോടി രൂപ ഇലക്ടറൽ ബോണ്ടുകളായി ബിജെപിക്ക് നൽകിയത്.