Posted By Anuja Staff Editor Posted On

ഒന്നിൽ തുടങ്ങും അക്ഷരപഠനം: സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാർഗരേഖ, അധ്യാപകർക്ക് പ്രത്യേക പരിശീലനം

തി രുവനന്തപുരം: മാതൃഭാഷാസ്നേഹികളുടെ ആവശ്യം ലക്ഷ്യംകണ്ടു. ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി.പുതിയ സ്കൂ‌ൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാതൃഭാഷാപഠനത്തിലൂന്നി എഴുത്തിലും വായനയിലുമുള്ള ശേഷി കുട്ടികൾക്ക് ഒന്നാംക്ലാസിൽത്തന്നെ ഉറപ്പാക്കാനാണ് നിർദേശം. ഈ അധ്യയനവർഷം പുതിയ പുസ്‌കങ്ങൾ വരുന്നതോടെ, മാതൃഭാഷാപഠനത്തിലും ഈ പരിഷ്‌കാരം നടപ്പാവും.

ഈ സമീപനം അധ്യാപകപരിശീലനത്തിലും ഉൾപ്പെടുത്തി. പരിശീലനം അടുത്തയാഴ്‌ച ആരംഭിക്കും. ചിത്രങ്ങളും കഥകളും നൽകി വാക്കും വാചകവും പഠിപ്പിച്ച്, അതിലൂടെ കുട്ടികൾ അക്ഷരങ്ങൾ മനസ്സിലാക്കുന്ന വിധത്തിലുള്ള ആശയാവതരണരീതി അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ സ്കൂൾ വിദ്യാഭ്യാസം.

ഭാഷാസ്നേഹികളുടെ പ്രതിഷേധങ്ങൾക്കും ആവശ്യങ്ങൾക്കുമൊടുവിൽ ഒന്നാംക്ലാസിലെ ‘കേരളപാഠാവലി’ പുസ്‌തകത്തിൽ അക്ഷരമാല അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അക്ഷരമാല പ്രത്യേകം പഠിപ്പിക്കുന്നില്ലെന്ന് പരാതി തുടരുകയാണ്. പ്രൈമറി സ്കൂ‌ൾവിദ്യാഭ്യാസം പൂർത്തിയാവുന്നവർക്ക് മലയാളം അക്ഷരങ്ങൾ അറിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ കരടിലും ഇക്കാര്യം അഭിമുഖീകരിക്കപ്പെട്ടില്ല.ഒടുവിൽ, പ്രശ്നം പരിഹരിക്കാൻ അന്തിമപാഠ്യപദ്ധതി ചട്ടക്കൂടിൽ പ്രത്യേകം മാർഗനിർദേശം ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒന്നാംക്ലാസ് കഴിയുമ്ബോൾത്തന്നെ കുട്ടികൾക്ക് എഴുതാനും വായിക്കാനും സാധിക്കുന്ന മാതൃഭാഷാ ബോധനസമീപനം രണ്ടുമാസംമുമ്ബ് കരിക്കുലം കമ്മിറ്റിയിൽ തീരുമാനിച്ചതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

പഠനരീതി

  • കഥകളും ചിത്രങ്ങളുമുള്ള ആശയാവതരണരീതി തുടരും.
  • അക്ഷരം ഉറപ്പിക്കുന്ന പഠനത്തിന് കുട്ടികൾക്ക് പ്രത്യേകം ആക്റ്റിവിറ്റി ബുക്ക് നൽകും. ഇതു ക്ലാസിൽ സൂക്ഷിച്ചാൽ മതി.
  • അധ്യാപകർക്ക് പ്രത്യേകം കൈപ്പുസ്‌തകം തയ്യാറാക്കും.
  • കുട്ടി പഠനത്തിൻ്റെ ഓരോഘട്ടത്തിലും അക്ഷരങ്ങൾ എഴുതാനും വായിക്കാനുമുള്ള ശേഷി ആർജിക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കും.
  • പുസ്‌തകത്തിൽ അച്ചടിച്ച മലയാളം അക്ഷരമാല കുട്ടി ഹൃദിസ്ഥമാക്കിയെന്ന് ഉറപ്പാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *