കൽപറ്റ ‘മസിനഗുഡി വഴി ഊട്ടി’ യാത്രയ്ക്ക്മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെവെട്ടിലായത് വയനാട് ടൂറിസം മേഖല.ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവുംരൂക്ഷമയാതോടെയാണു കോടതിഊട്ടിയിലേക്കു പോകുന്നുവർക്കു നിയന്ത്രണംഏർപ്പെടുത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
എന്നാൽതൊട്ടടുത്തു കിടക്കുന്ന വയനാട് ജില്ലയ്ക്കാണ്ഇരുട്ടടി കിട്ടിയത്.വയനാട്ടിലെ വിനോദ സഞ്ചാരമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് അയൽ സംസ്ഥഥാനത്തെ കോടതി ഉത്തരവും കൂടി തളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതിനാൽ വയനാട്, ഊട്ടി എന്നീ സ്ഥലങ്ങളിലായി രണ്ട് ദിവസത്തെ ടൂർ പാക്കേജിലാണു പലരും വയനാട്ടിലേക്ക് എത്തിയിരുന്നത്. പുതിയ നിയന്ത്രണം വന്നതോടെ ഊട്ടിയിലേക്കു പോകാൻ ആളുകൾ മടിക്കുകയാണ്. അതുകൊണ്ട് വയനാടിനെയും പതുക്കെ ഒഴിവാക്കുന്നു. മേയ് 7 മുതൽ ജൂൺ 30 വരെയാണു നിയന്ത്രണം. ഇ പാസ് ഉള്ളവരെ മാത്രമേ ഊട്ടിയിലേക്കു കടത്തിവിടാൻ പാടുള്ളു എന്നാണു കോടതി ഉത്തരവ്.