Posted By Anuja Staff Editor Posted On

KSRTC ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും; വീഴ്ചയെങ്കിൽ ഉദ്യോഗസ്ഥർക്കും പിഴ

കെ എസ്.ആർ.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാൻ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാർക്കു തുക തിരികെ ആവശ്യപ്പെടാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ഡ്രൈവർക്ക് പത്തു വർഷം പ്രവൃത്തി പരിചയം, വേഗതയിൽ നിയന്ത്രണം, സീറ്റിങ് കപാസിറ്റി അനുസരിച്ച് കുട്ടികൾ’ സ്കൂൾ ബസുകൾക്കുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും.റിസർവേഷൻ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസർവേഷൻ സംവിധാനം ഏറെക്കാലമായി പുറംകരാർ നല്‍കിയിരിക്കുകയാണ്. ഈ ഏജൻസികളുടെ പിഴവിനു പിഴ ചുമത്തും.വാഹനാപകടം, സാങ്കേതികത്തകരാർ എന്നിവ കാരണം യാത്ര പൂർത്തിയാക്കാതെ വന്നാല്‍ ടിക്കറ്റ് തുക രണ്ടു ദിവസത്തിനുള്ളില്‍ തിരികെനല്‍കും. ഇതിനാവശ്യമായ റിപ്പോർട്ട് ബന്ധപ്പെട്ട ഇൻസ്പെക്ടർ ഉടൻ നല്‍കണം. തുക തിരികെ നല്‍കുന്നതില്‍ വീഴ്ചവന്നാല്‍ ഉദ്യോഗസ്ഥരില്‍നിന്നു പിഴ ഈടാക്കും.റിസർവേഷൻ സംവിധാനത്തിലെ തകരാർ കാരണം യാത്രക്കാരന്റെ വിശദാംശങ്ങള്‍ അന്തിമ ചാർട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ചാർജ് തിരികെ നല്‍കും. റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പില്‍നിന്നു യാത്രക്കാരെ കയറ്റാൻ കഴിഞ്ഞില്ലെങ്കിലും തുക തിരികെ നല്‍കും. എ.സി. സൂപ്പർക്ലാസ് സർവീസുകള്‍ക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കില്‍ അതിന്റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ശേഷിക്കുന്ന തുക തിരികെനല്‍കും.യാത്രാവേളയില്‍ ഓണ്‍ലൈൻ ടിക്കറ്റ് ഹാജരാക്കാൻ കഴിയാതെവന്നാല്‍ ബസില്‍നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇത്തരം കേസുകളില്‍ അടിസ്ഥാനനിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്രചെയ്തില്ലെങ്കില്‍ റീഫണ്ടിന് അർഹതയുണ്ടാകില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *